Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

പറന്നുയർന്ന് മിനിറ്റുകൾക്കകം കോഴിക്കോട്ടേക്ക് പുറപ്പെട്ട എയർ ഇന്ത്യ വിമാനം തിരിച്ചിറക്കി

text_fields
bookmark_border
മുംബൈ- കോഴിക്കോട് എയർ ഇന്ത്യ വിമാനം,  Mumbai - Kozhikode Air India flight
cancel
camera_alt

representational image

മുംബൈ: മുംബൈയിൽ നിന്ന് കോഴിക്കോട്ടേക്ക് പുറപ്പെട്ട എയർ ഇന്ത്യ വിമാനം സാങ്കേതിക തകരാർ മൂലം 10 മിനിറ്റിനുള്ളിൽ തിരിച്ചിറക്കി. 110ലധികം യാത്രക്കാരുമായി ഞായറാഴ്ച രാവിലെ പറന്നുയർന്ന എ.െഎ 581 വിമാനമാണ് മുംബൈയിൽ തിരിച്ചിറക്കിയതെന്ന് എയർ ഇന്ത്യ ഉദ്യോഗസ്ഥർ അറിയിച്ചു.

'വിശദമായ പരിശോധനകൾക്ക് ശേഷമായിരുന്നു വിമാനം പറക്കാൻ തയ്യാറായത്. എന്നാൽ, രാവിലെ 6.13ന് പറന്ന വിമാനം 6.25 ഓടെ തിരിച്ചിറക്കി. ഏകദേശം മൂന്ന് മണിക്കൂറിലധികം സർവ്വീസ് വൈകി.

സുരക്ഷക്കാണ് മുൻതൂക്കം നൽകുന്നത്. ഇതിന് സമഗ്രമായ പരിശോധനകൾ ആവശ്യമാണ്. വിദഗ്ധ പരിശോധനകൾക്ക് ശേഷം വിമാനം പുറപ്പെടാൻ തയ്യാറെടുക്കുകയാണ്. എയർ ഇന്ത്യ വക്താവ് പറഞ്ഞു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

News Summary - The Air India flight that left for Kozhikode landed back in Mumbai within minutes of take off
Next Story