എയർഇന്ത്യ കെട്ടിടം ഇനി മഹാരാഷ്ട്ര സർക്കാറിന് സ്വന്തം
text_fieldsമുംബൈ: മുംബൈ നഗരാടയാളങ്ങളിൽ ഒന്നായ എയർ ഇന്ത്യ കെട്ടിടം 1,601കോടി രൂപക്ക് മഹാരാഷ്ട്ര സർക്കാർ സ്വന്തമാക്കി. മുഖ്യമന്ത്രി ദേവേന്ദ്ര ഫഡ്നാവിസ്, ഉപമുഖ്യമന്ത്രി സുനേത്ര പവാർ എന്നിവരുടെ സാന്നിധ്യത്തിൽ സംസ്ഥാന പൊതുമരാമത്ത് വകുപ്പും എയർ ഇന്ത്യ അസറ്റ് ഹോൾഡിങ് ലിമിറ്റഡ് കമ്പനിയും തമ്മിൽ ചൊവ്വാഴ്ച കരാർ ഒപ്പിട്ടതോടെ, ഇന്ത്യൻ വ്യോമയാന മേഖലയുടെ അഭിമാനമായി അറബിക്കടലോരത്ത് 23 നിലകളുമായി തലയുയർത്തിനിന്ന കെട്ടിടം മഹാരാഷ്ട്ര സർക്കാറിന്റേതായി. 2024 മാർച്ചിൽ കേന്ദ്ര സർക്കാറും കഴിഞ്ഞ നവംബറിൽ മഹാരാഷ്ട്ര ധനകാര്യ വകുപ്പും അനുമതി നൽകിയതോടെയാണ് അന്തിമ കൈമാറ്റം. നിലവിൽ വാടക ക്കെട്ടിടങ്ങളിൽ പ്രവർത്തിക്കുന്ന സർക്കാർ വകുപ്പുകളും മറ്റ് ഓഫിസുകളും എയർ ഇന്ത്യ കെട്ടിടത്തിലേക്ക് മാറ്റാനാണ് പദ്ധതി. 1974ലാണ് നരിമാൻ പോയന്റിൽ സർക്കാറിൽ നിന്ന് ലീസിനെടുത്ത ഭൂമിയിൽ, അറബിക്കടലിന് അഭിമുഖമായി നിൽക്കുന്ന കെട്ടിടം പണിതത്. ന്യൂയോർക്കിലെ പ്രസിദ്ധ ആർക്കിടെക്ട് ജോൺ ബർഗീയാണ് എയർ ഇന്ത്യ കെട്ടിടത്തിന്റെ ശിൽപി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

