Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightIndiachevron_rightഅപകടത്തിൽ പെട്ടത്...

അപകടത്തിൽ പെട്ടത് ബുക്ക് ചെയ്ത ട്രെയിൻ; വോളിബാൾ താരങ്ങൾക്ക് വിമാനയാത്രയൊരുക്കി കർണാടക സർക്കാർ

text_fields
bookmark_border
അപകടത്തിൽ പെട്ടത് ബുക്ക് ചെയ്ത ട്രെയിൻ; വോളിബാൾ താരങ്ങൾക്ക് വിമാനയാത്രയൊരുക്കി കർണാടക സർക്കാർ
cancel

മംഗളൂരു: ഒഡിഷയിലെ ബാലസോറിലുണ്ടായ ട്രെയിൻ ദുരന്തത്തെതുടർന്ന് കുടുങ്ങിയ 38 സബ്ജൂനിയർ വോളിബാൾ താരങ്ങളെ കർണാടക സർക്കാർ വിമാന മാർഗം നാട്ടിലെത്തിച്ചു. കൊൽക്കത്ത ഹൗറയിൽ മേയ് 27 മുതൽ ജൂൺ ഒന്ന് വരെ നടന്ന ടൂർണമെന്റിൽ പങ്കെടുത്ത 16ന് താഴെ പ്രായക്കാരായ ആൺകുട്ടികളും പെൺകുട്ടികളും ഈ മാസം രണ്ടിന് മടങ്ങേണ്ടതായിരുന്നു. വെള്ളിയാഴ്ച വൈകുന്നേരം യാത്രക്ക് ബുക്ക് ചെയ്ത ട്രെയിനാണ് അപകടത്തിൽ പെട്ടത്.

കോച്ച് ധർമ്മപുര മാധവമൂർത്തി ഇക്കാര്യം ബന്ധപ്പെട്ടവരെ അറിയിച്ചയുടൻ മുഖ്യമന്ത്രി സിദ്ധരാമയ്യ ഇടപെടുകയായിരുന്നു. ഒഡിഷയിലുള്ള തൊഴിൽ മന്ത്രി സന്തോഷ് ലാഡുമായി ബന്ധപ്പെട്ട മുഖ്യമന്ത്രി പെട്ടെന്ന് വിമാനത്തിൽ മടങ്ങാനുള്ള ടിക്കറ്റുകൾ ശരിയാക്കി. സഹായത്തിനായി സർക്കാർ നിയോഗിച്ച അഞ്ചംഗങ്ങൾക്കൊപ്പമാണ് താരങ്ങൾ ബംഗളൂരുവിൽ വിമാനമിറങ്ങിയത്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:karnataka governmentvolleyball team
Next Story