Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightIndiachevron_rightമോചനദ്രവ്യം...

മോചനദ്രവ്യം ആവശ്യപ്പെട്ട്​ തട്ടിക്കൊണ്ടുപോയ 13കാ​രൻ കൊല്ലപ്പെട്ട നിലയിൽ

text_fields
bookmark_border
മോചനദ്രവ്യം ആവശ്യപ്പെട്ട്​ തട്ടിക്കൊണ്ടുപോയ 13കാ​രൻ കൊല്ലപ്പെട്ട നിലയിൽ
cancel

ജബൽപുർ: മധ്യപ്രദേശിൽ രണ്ടു​ കോടി മോചനദ്രവ്യം ആവശ്യപ്പെട്ട്​ തട്ടിക്കൊണ്ടുപോയ പ്രമുഖ വ്യവസായിയുടെ മകനെ മരിച്ചനിലയിൽ കണ്ടെത്തി. മൂന്നുദിവസം മുമ്പ്​ ജബൽപുർ ജില്ലയിൽനിന്ന്​ തട്ടിക്കൊണ്ടുപോയ 13കാരനെയാണ്​​ ഞായറാഴ്​ച കൊല്ലപ്പെട്ടനിലയിൽ കണ്ടെത്തിയത്​.

ബചുവ ഗ്രാമത്തിലെ ബർഗി ഡാമിലാണ്​ കഴുത്തിൽ തുണി ചുറ്റിയ നിലയിൽ മൃതദേഹം കണ്ടെത്തിയത്​. ശ്വാസംമുട്ടിച്ച്​ കൊലപ്പെടുത്തിയ ശേഷം ഡാമിൽ ഉപേക്ഷിക്കുകയായിരുന്നു എന്നാണ്​ കരുതുന്നതെന്ന്​ സിറ്റി പൊലീസ്​ സൂപ്രണ്ട്​ അലോക്​ ശർമ പറഞ്ഞു.

വ്യാഴാഴ്​ച​ വീട്ടിൽനിന്ന്​ കടയിലേക്ക്​ സാധനങ്ങൾ വാങ്ങാൻ പോയ കുട്ടിയെ ധവന്ദരി ഭാഗത്തുനിന്ന്​ അജ്ഞാതർ തട്ടിക്കൊണ്ടു പോകുകയായിരുന്നു​. പിന്നീട്​ രക്ഷിതാക്കളെ വിളിച്ച്​ രണ്ടു​ കോടി രൂപ മോചനദ്രവ്യം ആവശ്യപ്പെട്ടു.

പൊലീസിൽ വിവരം അറിയിച്ചതനുസരിച്ച്​ തിരച്ചിൽ നടത്തുന്നതിനിടെയാണ്​ ഡാമിൽ കുട്ടിയുടെ മൃതദേഹം കണ്ടെത്തിയത്​.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:kidnappingsonbusiness tycoon
News Summary - The 13-year-old son of business tycoon was killed by the kidnappers
Next Story