അമ്മ മരിച്ചെന്നറിയാതെ 11കാരൻ മൃതദേഹത്തിനൊപ്പം കഴിഞ്ഞത് രണ്ട് ദിവസം; ഉറങ്ങുകയാണെന്നാണ് കരുതിയത്
text_fieldsബംഗളുരു: അമ്മ മരിച്ചെന്നറിയാതെ 11കാരൻ മൃതദേഹത്തിനൊപ്പം കഴിഞ്ഞത് രണ്ട് ദിവസം. ബംഗളൂരുവിലാണ് സംഭവം. അമ്മ ഉറങ്ങുകയാണെന്ന് വിചാരിച്ച് അമ്മ അന്നമ്മയുടെ (44) മൃതദേഹത്തിനൊപ്പം രണ്ട് ദിവസമാണ് കുട്ടി കഴിഞ്ഞത്. അന്നമ്മയുടെ ഭർത്താവ് വൃക്ക രോഗത്തെ തുടർന്ന് ഒരു വർഷം മുൻപ് മരിച്ചിരുന്നു.
ബംഗളൂരു ആർടി നഗറിലാണ് സംഭവം. ഡയബരിസും ഹൈപർടെൻഷനുമുള്ള അന്നമ്മ ഉറക്കത്തിൽ മരണപ്പെടുകയായിരുന്നു. ഈ ദിവസങ്ങളിലൊക്കെ കുട്ടി പുറത്തുപോയി സുഹൃത്തുക്കൾക്കൊപ്പം കളിക്കുകയും ഭക്ഷണം കഴിക്കുകയും ചെയ്തിരുന്നു. പിന്നീട് ഒരു ദിവസം അമ്മ രണ്ട് ദിവസമായി ഉറങ്ങുകയാണെന്നും സംസാരിക്കുന്നില്ലെന്നും കുട്ടി കൂട്ടുകാരെ അറിയിച്ചു. കൂട്ടുകാർ ഇക്കാര്യം അവരുടെ മാതാപിതാക്കളെ അറിയിച്ചു. ഈ മാതാപിതാക്കൾ വീട്ടിലെത്തിയപ്പോൾ അന്നമ്മ മരിച്ചുകിടക്കുന്നതായി കണ്ടെത്തുകയായിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

