Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightIndiachevron_rightതാവർചന്ദ്​...

താവർചന്ദ്​ ഗഹ്​ലോട്ട്​ നാളെ കർണാടക ഗവർണറായി ചുമതലയേൽക്കും

text_fields
bookmark_border
താവർചന്ദ്​ ഗഹ്​ലോട്ട്​ നാളെ കർണാടക ഗവർണറായി ചുമതലയേൽക്കും
cancel

ബംഗളൂരു: കർണാടക ഗവർണറായി മുൻ കേന്ദ്രമന്ത്രി താവർചന്ദ്​ ഗഹ്​ലോട്ട്​ ഞായറാഴ്​ച ചുമതലയേൽക്കും. ഏഴുവർഷത്തെ സേവനത്തിന്​ ശേഷം രാജ്​ഭവ​െൻറ പടിയിറങ്ങുന്ന ഗവർണർ വാജുഭായി വാലയുടെ പിൻഗാമിയായാണ്​ അദ്ദേഹം സ്​ഥാനമേൽക്കുക. രാവിലെ 10.30ന്​ രാജ്​ഭവനിലെ ഗ്ലാസ്​ ഹൗസിൽ നടക്കുന്ന ചടങ്ങിൽ ഹൈക്കോടതി ചീഫ്​ ജസ്​റ്റിസ്​ അഭയ്​ ശ്രീനിവാസ ഒാഖ നേതൃത്വം വഹിക്കും.

കർണാടക താവർചന്ദിന്​ പുതിയ തട്ടകമല്ല. 2006 മുതൽ 2014 വരെ അദ്ദേഹം കർണാടകയുടെ ചുമതലയുള്ള പാർട്ടി ജനറൽ സെക്രട്ടറിയായിരുന്നു. ജെ.ഡി-എസുമായുള്ള സഖ്യവും പിന്നീട്​ ഒാപ​റേഷൻ താമരയിലൂടെ ദക്ഷിണേന്ത്യയിൽ ആദ്യമായി ബി.ജെ.പി കർണാടകയിൽ അധികാരത്തിലേറുന്നതും ഇൗ കാലയളവിലാണ്​. മുഖ്യമന്ത്രി ബി.എസ്​. ​െയദിയൂരപ്പ, ഖനി അഴിമതി വീരൻ ഗാലി ജനാർദന റെഡ്​ഡി അടക്കമുള്ളവർ ജയിലിലാവുന്നതും ബി.ജെ.പിയുമായി പിണങ്ങി യെദിയൂരപ്പയും ശോഭകരന്ത്​ലാജെയുമടക്കമുള്ളവർ കെ.ജെ.പി എന്ന പാർട്ടി രൂപവത്​കരിച്ച്​ പുറത്തുപോകുന്നതും സമാന കാലത്താണ്​.

മധ്യ​പ്രദേശ്​ നിയമസഭയിൽ മൂന്നുവട്ടം എം.എൽ.എയായ താവർചന്ദ്​ ഗഹ്​ലോട്ട്​ 1996 മുതൽ 2009 വരെ ഷാജാപൂരിൽനിന്ന്​ നാലുതവണ ലോക്​സഭയിലേക്കും തെരഞ്ഞെടുക്കപ്പെട്ടു.

73 കാരനായ താവർചന്ദ്​ ഗഹ്​ലോട്ട്​ മധ്യപ്രദേശിലെ ഉജ്ജയിൻ സ്വദേശിയാണ്​. രണ്ടാം മോദി മന്ത്രിസഭയിൽ സാമുഹിക നീതി വകുപ്പ്​ മന്ത്രിയായിരുന്ന താവർചന്ദിനെ മന്ത്രിസഭ പുനഃസംഘാടനത്തിൽ ഒഴിവാക്കിയാണ്​ കർണാടക ഗവർണറായി നിയമിച്ചത്​. നേരത്തെ രാജ്യസഭ ലീഡറായിരുന്നു. വിക്രം സർവകലാശാലയിൽനിന്ന്​ ബിരുദം പൂർത്തിയാക്കിയ താവർചന്ദ്​ ദലിത്​ നേതാവാണ്​. ജനസംഘത്തിലൂടെ 1962ൽ രാഷ്​ട്രീയ പ്രവർത്തനം ആരംഭിച്ച അദ്ദേഹം ബി.ജെ.പിയിൽ പാർലമെൻററി ബോർഡ്​ അംഗമായും പാർട്ടിയുടെ തെരഞ്ഞെടുപ്പ്​ കമ്മിറ്റിയിലും പ്രവർത്തിച്ചു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:karnataka governorThawar Chand Gehlot
Next Story