തരൂരിന് ജനീവ യാത്രക്ക് അനുമതി
text_fieldsന്യൂഡൽഹി: സുനന്ദ പുഷ്കറുടെ മരണവുമായി ബന്ധപ്പെട്ട കേസിൽ നേരത്തേ ജാമ്യം നേടിയ ശശി തരൂർ എം.പിക്ക് കോടതിയുടെ വിദേശയാത്രാനുമതി. രണ്ടു കാര്യങ്ങൾക്കാണ് അദ്ദേഹം െഎക്യരാഷ്ട്ര സഭ ആസ്ഥാനമായ ജനീവയിലേക്കു പോകുന്നത്.
പ്രളയക്കെടുതി നേരിടുന്ന കേരളത്തിന് അന്താരാഷ്ട്ര സഹായം ലഭ്യമാക്കുന്നതിനുള്ള പ്രവർത്തനങ്ങളാണ് അതിലൊന്ന്. യു.എൻ സെക്രട്ടറി ജനറലായിരുന്ന കോഫി അന്നാെൻറ നിര്യാണത്തിൽ കുടുംബത്തെ കണ്ട് അനുശോചനം അറിയിക്കുകയാണ് യാത്രയുടെ മറ്റൊരു ലക്ഷ്യം.
ദീർഘകാലം യു.എന്നിൽ പ്രവർത്തിച്ച ശശി തരൂരിന് കോഫി അന്നാനുമായി അടുത്തബന്ധമുണ്ട്. 10 വർഷം കോഫി അന്നാനു കീഴിൽ തരൂർ പ്രവർത്തിച്ചിട്ടുണ്ടെന്ന് വിദേശയാത്രാനുമതി തേടിയ അദ്ദേഹത്തിെൻറ അഭിഭാഷകൻ അഡീഷനൽ ചീഫ് മെട്രോപൊളിറ്റൻ മജിസ്ട്രേറ്റ് കോടതിയിൽ ബോധിപ്പിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
