Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightIndiachevron_rightതരൂരിനെ 'ചൊറിഞ്ഞ്​'...

തരൂരിനെ 'ചൊറിഞ്ഞ്​' കെ.ടി.ആർ; ഡിക്​ഷനറി തുറന്ന്​ ട്വിറ്ററാറ്റികൾ

text_fields
bookmark_border
sasi tharoor
cancel

ന്യൂഡൽഹി: കോൺഗ്രസ്​ നേതാവും കേരളത്തിൽ നിന്നുള്ള എം.പിയുമായ ശശി തരൂരി​െൻറ ഇംഗ്ലീഷ്​ പദസമ്പത്തിൽ സംശയമുള്ളവരാരുമുണ്ടാകില്ല. ഡിക്​ഷനറികൾ പോലും അപ്​ഡേറ്റ്​ ചെയ്യുന്നത്​ തരൂരി​െൻറ ട്വീറ്റുകൾക്കും പ്രസംഗങ്ങൾക്കും ശേഷമാണെന്നൊരു പറച്ചിൽ തന്നെ ഇപ്പോൾ പ്രചാരത്തിലുണ്ട്​. എന്നാൽ പിന്നെ അദ്ദേഹത്തെ ഒന്ന്​ 'ചൊറിയുന്നത്​' തരക്കേടില്ലാത്ത ഒരു തമാശയാകുമെന്ന്​ കരുതിയതാണ്​ തെലങ്കാനയിലെ മന്ത്രിയും തെലങ്കാന രാഷ്​ട്ര സമിതിയുടെ വർക്കിങ്​ പ്രസിഡൻറുമായ കെ.ടി. രാമ റാവു. കോവിഡ്​ ചികിത്സക്കുപയോഗിക്കുന്ന മരുന്നുകളുടെ പേരുകൾ ജനകീയമാക്കമെന്ന സദുദ്ദേശവും അദ്ദേഹത്തിനുണ്ടായിരുന്നു. പക്ഷേ, തൂരിരി​െൻറ മറുപടി വന്നതോടെ തക്കാളി കൊടുത്ത്​ മത്തൻ തിരിച്ചു കിട്ടിയ പോലെയായി കാര്യങ്ങൾ. ഏതായാലും ഡിക്​ഷനറി തുറന്നും അടച്ചും ഇൗ തമാശ ആഘോഷിക്കുകയാണ്​ ട്വിറ്ററാറ്റികൾ.

കോവിഡ്​ ചികിത്സക്കുപയോഗിക്കുന്ന മരുന്നുകളുടെ പേരുകൾ പറയാനും എഴുതാനുമൊക്കെ ഇത്തിരി പ്രയാസമുള്ളതിനാൽ അവ ഒന്ന്​ ജനകീയമാക്കാനാണ്​ കെ.ടി. രാമറാവു കഴിഞ്ഞ ദിവസം ഒരു ട്വീറ്റ്​ ചെയ്​തത്​. മരുന്നുകളുടെ പ്രയാസമേറിയ പേരുകൾ ട്വീറ്റ്​ ചെയ്​ത ശേഷം​, ഇൗ പേരുകൾ ആരു നൽകിയതാണെന്ന്​ അറിയാമോ എന്ന്​ ഒരു ചോദ്യവും അദ്ദേഹം ചോദിച്ചു. മറുപടിയും അദ്ദേഹം തന്നെ ട്വീറ്റ്​ ചെയ്​തു. ശശി തരൂരിന്​ ഇതി​െലാരു പങ്കുണ്ടെന്നാണ്​ ഞാൻ കരുതുന്നത്​ എന്നായിരുന്നു അദ്ദേഹത്തി​െൻറ ട്വീറ്റ്​. ശശി തരൂരിനെ ടാഗ്​ ചെയ്​തുള്ള ട്വീറ്റിന്​ ഉടനെ മറുപടി എത്തി.

പണ്ടൊരിക്കൽ പ്രയോഗിച്ച്​ ആവനാഴിയിൽ മടക്കിവെച്ച ഒരു വാക്കു കൊണ്ടായിരുന്നു തമാശ നിറഞ്ഞ തരൂരി​െൻറ ട്വീറ്റ്​ തുടങ്ങിയത്​. പലരുടെയും നാക്കുളുക്കിച്ച അതേ വാക്ക്​, ​'േഫ്ലാക്​സിനോസിനിഹിലിപിലിഫിക്കേഷൻ'.

'കെ.ടി.ആർ, നിങ്ങൾക്കെങ്ങിനെയാണ്​ ഇത്തരം വൃഥാവ്യായാമങ്ങളിൽ (floccinaucinihilipilification) മുഴുകാനാകുന്നത്​. എന്നെ ഏൽപിക്കുകയാണെങ്കിൽ (മരുന്നിന്​ പേരിടാൻ) സന്തോഷത്തോടെ 'കൊറോനിൽ' എന്നോ 'കൊറോസീറോ' എന്നോ, ചിലപ്പോൾ ഗോ കൊറോണ ഗോ' എന്നോ ഞാൻ വിളിച്ചേനേ. എന്തുചെയ്യാനാ, ഇൗ ഫാർമസിസ്​റ്റുക​ളൊക്കെ കൂടുതൽ 'പ്രൊക്രസ്​റ്റീൻ' (procrustean) ആണ്​' - ഇങ്ങനെയായിരുന്നു തരൂരി​െൻറ ട്വീറ്റ്​.

ആദ്യത്തെ 'േഫ്ലാക്​സിനോസിനിഹിലിപിലിഫിക്കേഷൻ' ഉച്ചരിക്കാൻ ഇത്തിരി പ്രയാസമുണ്ടെങ്കിലും തരൂർ നേരത്തെ പ്രയോഗിച്ച്​ ജനകീയമാക്കിയതിനാൽ അർഥം തിരഞ്ഞ്​ ട്വിറ്ററാറ്റികൾക്ക്​ അധികം അലയേണ്ടി വന്നില്ല. എന്നാൽ, 'പ്രൊക്രസ്​റ്റീൻ' എന്താണെന്നറിയാൻ ഡിക്​ഷനറി തിരഞ്ഞ്​ ഒാടുകയായിരുന്നു എല്ലാവരും.

ഗ്രീക്ക്​ പുരാണ കഥയിലെ ഒരു പ്രതിനായകനാണ്​ പ്രോക്രസ്​റ്റസ്​. ഇൗ കഥാപാത്രത്തി​െൻറ പേരിൽ നിന്നുണ്ടായ പദമാണ്​ പ്രൊക്രസ്​റ്റീൻ. സ്വാഭാവിക വൈവിധ്യങ്ങളോ അസ്​തിത്വമോ ഒന്നും അനുവദിക്കാതെ, ചില പ്രത്യേക മാനദണ്ഡങ്ങൾ വെച്ച്​, എല്ലാത്തിനെയും വെട്ടിയൊതുക്കി രൂപപ്പെടുത്തുകയോ തരംതിരിക്കുകയോ ചെയ്യുന്നതിനെയാണ്​ ആ പദം കൊണ്ട്​ അർഥമാക്കുന്നത്​.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:shashi tharoor
News Summary - Tharoor's Reply After KTR Suspects His Role In Naming Covid Drugs
Next Story