Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightIndiachevron_rightതരൂരിന്റെ മോദി...

തരൂരിന്റെ മോദി പുകഴ്ത്തൽ രാഹുലിനെതിരെ ആയുധമാക്കി ബി.ജെ.പി

text_fields
bookmark_border
തരൂരിന്റെ മോദി പുകഴ്ത്തൽ   രാഹുലിനെതിരെ ആയുധമാക്കി ബി.ജെ.പി
cancel
camera_alt

ശ​ശി ത​രൂ​ർ

ന്യൂ​ഡ​ൽ​ഹി: വി​ദേ​ശ​കാ​ര്യ വി​ഷ​യ​ങ്ങ​ളി​ൽ പ്ര​ധാ​ന​മ​ന്ത്രി ന​രേ​ന്ദ്ര മോ​ദി​യെ പ്ര​ശം​സി​ച്ച് ശ​ശി ത​രൂ​ർ എം.​പി ന​ട​ത്തി​യ പ്ര​സ്താ​വ​ന ആ​യു​ധ​മാ​ക്കി ബി.​ജെ.​പി. ദേ​ശ​ന​യ​ങ്ങ​ളി​ലും അ​മേ​രി​ക്ക​യു​മാ​യു​ള്ള ബ​ന്ധ​ത്തി​ലും ന​ന്ദ്രേ മോ​ദി​ക്കും കേ​ന്ദ്ര സ​ർ​ക്കാ​റി​നു​മെ​തി​രെ കോ​ൺ​ഗ്ര​സ് നി​ര​ന്ത​രം വി​മ​ർ​ശ​ന​ങ്ങ​ൾ ഉ​ന്ന​യി​ക്കു​ന്ന​തി​നി​ടെ​യാ​ണ് ത​രൂ​രി​​ന്റെ പ്ര​സ്താ​വ​ന.

രാ​ഹു​ൽ ഗാ​ന്ധി​ക്ക് സ്വ​ന്തം പാ​ർ​ട്ടി​യി​ൽ നി​ന്നു​പോ​ലും പി​ന്തു​ണ ന​ഷ്ട​പ്പെ​ടു​ക​യാ​ണെ​ന്ന് ബി.​ജെ.​പി ആ​രോ​പി​ച്ചു. ക​ഴി​ഞ്ഞ ദി​വ​സം രാ​ഹു​ൽ ഗാ​ന്ധി​യു​ടെ ജ​ന്മ​ദി​ന​മാ​യി​രു​ന്നു​വെ​ന്നും എ​ന്നാ​ൽ, സ്വ​ന്തം പാ​ർ​ട്ടി​യി​ലെ മു​തി​ർ​ന്ന നേ​താ​വാ​യ ശ​ശി ത​രൂ​ർ കോ​ൺ​ഗ്ര​സി​ന്റെ വ്യാ​ജ പ്ര​ചാ​ര​ണ​ങ്ങ​ളെ പൊ​ളി​ച്ച​ടു​ക്കി​ക്കൊ​ണ്ട് രാ​ഹു​ലി​ന് വ​ലി​യൊ​രു സ​മ്മാ​ന​മാ​ണ് ന​ൽ​കി​യ​തെ​ന്നും ബി.​ജെ.​പി വ​ക്താ​വ് ഷ​ഹ്സാ​ദ് പൂ​നാ​വാ​ല പ​വി​ദേ​ശ​ന​യ​ങ്ങ​ളി​ലും അ​ന്താ​രാ​ഷ്ട്ര കാ​ര്യ​ങ്ങ​ളി​ലും കോ​ൺ​ഗ്ര​സി​നു​ള്ളി​ലെ ഭി​ന്ന​ത​യാ​ണ് ത​രൂ​രി​ന്റെ വാ​ക്കു​ക​ളി​ലൂ​ടെ പു​റ​ത്തു​വ​രു​ന്ന​തെ​ന്നും അ​ദ്ദേ​ഹം കൂ​ട്ടി​ച്ചേ​ർ​ത്തു.

രാ​ഹു​ൽ ഗാ​ന്ധി​യു​ടെ രാ​ഷ്ട്രീ​യ നി​ല​പാ​ടു​ക​ളി​ൽ പ​ല കോ​ൺ​ഗ്ര​സ് നേ​താ​ക്ക​ളും അ​സം​തൃ​പ്ത​രാ​ണെ​ന്നും സ​ർ​ക്കാ​ർ ന​യ​ത​ന്ത്ര വി​ജ​യ​ങ്ങ​ളെ പാ​ർ​ട്ടി​യി​ലെ ഒ​രു വി​ഭാ​ഗം നേ​താ​ക്ക​ൾ ത​ന്നെ അം​ഗീ​ക​രി​ച്ചു തു​ട​ങ്ങി​യി​രി​ക്കു​ക​യാ​ണെ​ന്നും ബി.​ജെ.​പി അ​വ​കാ​ശ​പ്പെ​ട്ടു.ജി7 ​ഉ​ച്ച​കോ​ടി​യു​ടെ ഭാ​ഗ​മാ​യി അ​മേ​രി​ക്ക​ൻ പ്ര​സി​ഡ​ന്റ് ഡോ​ണ​ൾ​ഡ് ട്രം​പു​മാ​യു​ള്ള കൂ​ടി​ക്കാ​ഴ്ച​യി​ൽ, പൊ​തു​വേ​ദി​ക​ളി​ലും ര​ഹ​സ്യ ച​ർ​ച്ച​ക​ളി​ലും ന​രേ​ന്ദ്ര മോ​ദി ഇ​ന്ത്യ​യു​ടെ നി​ല​പാ​ട് വ്യ​ക്ത​മാ​ക്കി​യി​ട്ടു​ണ്ടെ​ന്നും യു​ദ്ധ​സ​മ​യ​ങ്ങ​ളി​ൽ വാ​ണി​ജ്യ ക​പ്പ​ലു​ക​ളി​ലെ സാ​ധാ​ര​ണ​ക്കാ​രാ​യ നാ​വി​ക​ർ ആ​ക്ര​മ​ണ​ങ്ങ​ൾ​ക്ക് ഇ​ര​യാ​ക​രു​തെ​ന്നും അ​വ​ർ സൈ​നി​ക​ര​ല്ലെ​ന്നു​മു​ള്ള ശ​ക്ത​മാ​യ സ​ന്ദേ​ശ​മാ​ണ് മോ​ദി ന​ൽ​കി​യ​തെ​ന്നു​മാ​യി​രു​ന്നു ചാ​ന​ലി​ന് ന​ൽ​കി​യ പ്ര​തി​ക​ര​ണ​ത്തി​ൽ ത​രൂ​ർ പ​റ​ഞ്ഞ​ത്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Narendra ModiShashi TaroorCongressBJP
News Summary - Tharoor's praise of Modi BJP uses it as a weapon against Rahul
Next Story