Begin typing your search above and press return to search.
exit_to_app
exit_to_app
Homechevron_rightNewschevron_rightIndiachevron_rightആരോപണം...

ആരോപണം കെട്ടിച്ചമച്ചതെന്ന്​ തരൂർ

text_fields
bookmark_border
ആരോപണം കെട്ടിച്ചമച്ചതെന്ന്​ തരൂർ
cancel

ന്യൂഡൽഹി: സുനന്ദ പുഷ്​കറി​​​​​െൻറ മരണവുമായി ബന്ധപ്പെട്ട്​ സമർപ്പിച്ച കുറ്റപത്രം തന്നെ അപകീർത്തിപ്പെടുത്താനുള്ള നീക്കത്തി​​​​​െൻറ ഭാഗമാണെന്ന്​ ശശി തരൂർ എം.പി. ആരോപണങ്ങൾ അസംബന്ധവും കെട്ടിച്ചമച്ചതുമാണ്​. താൻ ഇത്രയുംകാലം കേസ​േന്വഷണവുമായി പൂർണമായി സഹകരിച്ചിട്ടുണ്ട്​. ഇനി അത്​ തുടരുകയും ചെയ്യും. 

കുറ്റപത്രത്തിനെതിരെ നിയമനടപടിയുമായി മുന്നോട്ടു പോകുമെന്നും അദ്ദേഹം പ്രസ്​താവനയിൽ വ്യക്തമാക്കി. കൂടാതെ ത​​​​​​െൻറയും കുടുംബത്തി​​​​​െൻറയും സ്വകാര്യത മാധ്യമങ്ങൾ മാനിക്കണമെന്നും കോടതിയുടെ പരിഗണനയിലുള്ള വിഷയമായതിനാൽ കൂടുതൽ കാര്യങ്ങൾ ഇ​പ്പോൾ  പറയാനാഗ്രഹിക്കുന്നില്ലെന്നും  അദ്ദേഹം വ്യക്തമാക്കി. സുനന്ദയുടെ മരണത്തിൽ വിചാരണ നേരിടണമെന്നും ജൂലൈ ഏഴിന്​ ഹാജരാവണമെന്നും ഡൽഹിയിലെ പട്യാല കോടതി തരൂരിന്​ നോട്ടീസയച്ചിരുന്നു. ഇതേ തുടർന്നാണ്​ തരൂരി​​​​​െൻറ പ്രതികരണം.

Show Full Article
TAGS:shashi tharoor sunanda pushkar sunanda case india news malayalam news 
News Summary - tharoor objects alligation against him-india news
Next Story