Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightIndiachevron_rightവന്ദേമാതരം പൂർണമായി...

വന്ദേമാതരം പൂർണമായി പാടേണ്ടെന്ന് തരൂർ

text_fields
bookmark_border
വന്ദേമാതരം പൂർണമായി പാടേണ്ടെന്ന് തരൂർ
cancel

തി​രു​വ​ന​ന്ത​പു​രം/​ന്യൂ​ഡ​ൽ​ഹി: ഔ​ദ്യോ​ഗി​ക പ​രി​പാ​ടി​ക​ളു​ടെ തു​ട​ക്ക​ത്തി​ലും അ​വ​സാ​ന​ത്തി​ലും വ​ന്ദേ​മാ​ത​ര​ത്തി​ന്റെ അ​ഞ്ച് ശ്ലോ​ക​ങ്ങ​ളും ആ​ല​പി​ക്കേ​ണ്ട​തി​ന്റെ ആ​വ​ശ്യ​മി​ല്ലെ​ന്ന് ശ​ശി ത​രൂ​ർ.

ഈ ​രീ​തി അ​നാ​വ​ശ്യ​വും പ്രേ​ക്ഷ​ക​ർ​ക്ക് ഭാ​ര​വു​മാ​ണെ​ന്ന് അ​​ദ്ദേ​ഹം പ​റ​ഞ്ഞു. സം​സ്ഥാ​ന​ത്ത് വ​​ന്ദേ​മാ​ത​രം ആ​ല​പി​ക്കു​ന്ന​തു​മാ​യി ബ​ന്ധ​പ്പെ​ട്ട വി​വാ​ദ​ങ്ങ​ൾ​ക്കി​ടെ, തി​ങ്ക​ളാ​ഴ്ച മാ​ധ്യ​മ​പ്ര​വ​ർ​ത്ത​ക​രോ​ട് സം​സാ​രി​ക്കു​ക​യാ​യി​രു​ന്നു ത​രൂ​ർ.

വ​ന്ദേ​മാ​ത​ര​ത്തെ എ​ല്ലാ​വ​രും ബ​ഹു​മാ​നി​ക്കു​ന്നു​വെ​ന്നും എ​ന്നാ​ൽ എ​ല്ലാ ച​ട​ങ്ങു​ക​ളി​ലും പൂ​ർ​ണ​മാ​യി പാ​ട​ൽ നി​ർ​ബ​ന്ധ​മാ​ക്കു​ന്ന​ത് ന്യാ​യീ​ക​രി​ക്കാ​ൻ പ്ര​യാ​സ​മാ​ണെ​ന്നും ത​രൂ​ർ പ​റ​ഞ്ഞു.

അ​തേ​സ​മ​യം, ത​രൂ​രി​ന്റെ പ്ര​സ്താ​വ​ന​ക്കെ​തി​രെ ബി.​ജെ.​പി കേ​​ന്ദ്ര നേ​തൃ​ത്വം രം​ഗ​ത്തെ​ത്തി. കേ​ര​ള​ത്തി​ലെ ഭ​ര​ണ​ക​ക്ഷി, സ​ഖ്യ​ക​ക്ഷി​യാ​യ മു​സ്‍ലിം ലീ​ഗി​ന് വീ​ണ്ടും കീ​ഴ​ട​ങ്ങി​യി​രി​ക്കു​ക​യാ​ണെ​ന്ന് ബി.​ജെ.​പി ദേ​ശീ​യ വ​ക്താ​വ് ഷെ​ഹ്‌​സാ​ദ് പൂ​ന​വാ​ല ആ​രോ​പി​ച്ചു.

ദേ​ശീ​യ​ത​യു​മാ​യും ദേ​ശീ​യ ചി​ഹ്ന​ങ്ങ​ളു​മാ​യും ബ​ന്ധ​പ്പെ​ട്ട വി​ഷ​യ​ങ്ങ​ളി​ൽ കോ​ൺ​ഗ്ര​സി​ന് ഇ​ര​ട്ട​ത്താ​പ്പാ​ണെ​ന്നും അ​ദ്ദേ​ഹം പ​റ​ഞ്ഞു. മ​റ്റൊ​രു ബി.​ജെ.​പി വ​ക്താ​വ് പ്ര​ദീ​പ് ഭ​ണ്ഡാ​രി​യും ത​രൂ​രി​നെ​തി​രെ രം​ഗ​ത്തു​വ​ന്നു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Shashi TharoorVande mataram debateBJP
News Summary - Tharoor: No Need to Sing All 5 Stanzas of Vande Mataram
Next Story