ഇന്ത്യയിലെ മികച്ച നിർമിതകളുണ്ടാക്കിയത് ബ്രിട്ടീഷ് ഭരണകാലത്തെന്ന് യു.എസ് അവതാരകൻ; മറുപടിയുമായി ശശി തരൂർ
text_fieldsന്യൂഡൽഹി: ഇന്ത്യയെക്കുറിച്ച് വിവാദപരാമർശം നടത്തിയ അമേരിക്കൻ ടി.വി അവതാരകന് മറുപടിയുമായി കോൺഗ്രസ് നേതാവ് ശശി തരൂർ. ഇന്ത്യയിൽ മികച്ച നിർമിതികളുണ്ടാക്കിയത് ബ്രിട്ടീഷുകാരാണെന്നും ബ്രിട്ടീഷുകാരെ പോലെ അനുകമ്പയുള്ള മറ്റൊരു സാമ്രാജ്യമില്ലെന്നുമായിരുന്നു ഫോക്സ് ന്യൂസ് അവതാരകനായ ടക്കർ കാൾസന്‍റെ പരാമർശം.
'സ്വാതന്ത്ര്യം കിട്ടിയിട്ടും ബ്രിട്ടീഷുകാർ നിർമിച്ച ബോംബൈ റെയിൽവെ സ്റ്റേഷൻ പോലെ മനോഹരമായ ഒരു കെട്ടിടം ഇന്ത്യയിലുണ്ടായിട്ടുണ്ടോ? ദുഖത്തോടെ പറയേണ്ടിരിക്കുന്നു ഇല്ല എന്ന്.'- ടക്കർ കാൾസൺ പറഞ്ഞു.
എന്നാൽ കാൾസൺന്‍റെ പരാമർശത്തെ രൂക്ഷമായി വിമർശച്ച് ശശി തരൂർ രംഗത്തെത്തി. ക്ഷമ നശിക്കുന്ന പ്രത്യേക സാഹചര്യങ്ങളില്‍ അത് പ്രകടിപ്പിക്കാന്‍ കഴിയുന്ന തരത്തിലുള്ള ഒരു ബട്ടണ്‍ കൂടി ട്വിറ്ററിലുണ്ടാവണമെന്ന് താൻ കരുതുന്നതെന്ന് ട്വിറ്ററിൽ കുറിച്ച തരൂർ ദേഷ്യത്തിന്‍റെ ഇമോജികളും ട്വീറ്റ് ചെയ്തു. അവതാരകൻ വിവാദ പരാമർത്തിന്‍റെ വിഡിയോ പങ്കുവെച്ചുകൊണ്ടായിരുന്നു തരൂരിന്‍റെ പ്രതികരണം.
ചാനലിലെ 'ടക്കർ കാൾസൺ ടുനൈറ്റ്' എന്ന ടോക് ഷോക്കിടയിലാണ് അവതാരകൻ ഇന്ത്യയെ പരിഹസിക്കുന്ന രീതിയിൽ സംസാരിച്ചത്. ഇന്ത്യയിൽ സതി ആചാരം നിലർത്തലാക്കിയത് ബ്രിട്ടീഷുകാരാണെന്നും കാൾസൺ പറഞ്ഞിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

