Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightIndiachevron_rightവൈ പ്ലസ്​...

വൈ പ്ലസ്​ ​സുരക്ഷയൊരുക്കിയതിന്​ നന്ദിയറിയിച്ചു; കങ്കണയുടെ അമ്മയെ പാർട്ടിയിലേക്ക്​ ക്ഷണിച്ച്​ ബി.ജെ.പി

text_fields
bookmark_border
വൈ പ്ലസ്​ ​സുരക്ഷയൊരുക്കിയതിന്​ നന്ദിയറിയിച്ചു; കങ്കണയുടെ അമ്മയെ പാർട്ടിയിലേക്ക്​ ക്ഷണിച്ച്​ ബി.ജെ.പി
cancel
camera_alt

കങ്കണയും മാതാവ്​ ആശയും

ന്യൂഡൽഹി: കോൺഗ്രസ്​ അനുഭാവികളായ തങ്ങളുടെ പിന്തുണ ബി.ജെ.പിക്കാണെന്ന്​ മാധ്യമങ്ങളോട്​ വ്യക്​തമാക്കിയ ബോളിവുഡ്​ നടി കങ്കണ റണാവത്തി​െൻറ മാതാവ്​ ആശ റണാവത്തിനെ പാർട്ടിയിലേക്ക്​ ക്ഷണിച്ച്​ ബി.ജെ.പി.

കങ്കണക്ക്​​ വൈ പ്ലസ്​ കാറ്റഗറി സുരക്ഷ ഒരുക്കിയതിന്​ കേന്ദ്ര സർക്കാറിന്​ നന്ദി അറിയിച്ച ആശ കഴിഞ്ഞ ദിവസമാണ്​ തങ്ങളു​െട കോൺഗ്രസ്​ പാരമ്പര്യം വ്യക്തമാക്കിയതും ബി.ജെ.പിയോടാണ്​ നിലവിൽ താൽപര്യമെന്നും സൂചിപ്പിച്ചിരുന്നു​.

കങ്കണയുടെ സ്വദേശമായ ഹിമാചൽ പ്രദേശ്​ ബി.ജെ.പി ഘടകം​ ആശാ റണാവത്തിനെ ഔദ്യോഗികമായി പാർട്ടിയിലേക്ക്​ ക്ഷണിച്ചു​.

'അവരുടെ പ്രസ്​താവന ഞാനും മാധ്യമങ്ങളിലൂടെ കണ്ടിരുന്നു. മകൾക്ക്​ സുരക്ഷ ഒരു​ക്കിയതിന്​ അവർ ബി.ജെ.പിക്ക് നന്ദി അറിയിച്ചു. കോൺഗ്രസ്​ അനുഭാവികളായ അവർ ബി.ജെ.പിയെ പിന്തുണക്കുമെന്ന്​ പറഞ്ഞിരുന്നു'- ഹിമാചൽ ബി.ജെ.പി അധ്യക്ഷൻ സുരേഷ്​ കുമാർ കശ്യപ്​ പറഞ്ഞു. ​

'അവർ ഇതുവരെ ഔദ്യോഗികമായി പാർട്ടിയിൽ അംഗമായിട്ടില്ല. അവരുമായി ഞാൻ സംസാരിച്ചിട്ടില്ല. ബി.ജെ.പിയിൽ ചേരാൻ താൽപര്യപ്പെട്ടാൽ തീർച്ചയായും ഞങ്ങൾ സ്വഗതം ചെയ്യും'- അദ്ദേഹം പറഞ്ഞു.

വ്യാഴാഴ്​ച മാധ്യമങ്ങളോട്​ സംസാരിക്കുന്ന വേളയിലാണ്​ ആശ തങ്ങളുടെ കോൺഗ്രസ്​ ബന്ധം തുറന്നു പറഞ്ഞത്​. 'ഞങ്ങൾ കോൺഗ്രസ്​ അനുഭാവികളായിരുന്നു. കങ്കണയുടെ മുത്തച്ഛൻ കോൺഗ്രസ്​ പാർട്ടിയിൽ അംഗമായിരുന്നു. ഇപ്പോൾ ബി.ജെ.പിയാണ്​ ഞങ്ങളെ സഹായിച്ചത്​. അമിത്​ ഷാ കങ്കണയെ പിന്തുണക്കുകയും അവൾക്ക്​ സുരക്ഷ ഒരുക്കുകയും ചെയ്​തു' ആശ മാധ്യമപ്രവർത്തകരോട്​ പറഞ്ഞു.

നടൻ സുശാന്ത്​ സിങ്​ രജ്​പുത്തി​െൻറ മരണവുമായി ബന്ധപ്പെട്ടാണ്​ മഹാരാഷ്​ട്ര സർക്കാരും കങ്കണയും തമ്മിൽ നേരിട്ട്​ ഏറ്റുമുട്ടാൻ തുടങ്ങിയത്​. കങ്കണ മുംബൈയെ പാക്​ അധിനിവേശ കശ്മീരിനോട് ഉപമിക്കുകയും മുംബൈ പൊലീസിനെ വിമർശിക്കുകയും ചെയ്​തിരുന്നു.

ഇതിന്​ പിന്നാലെ കങ്കണയുടെ ബാന്ദ്രയിലെ ഓഫിസ്​ കെട്ടിടം ശിവസേനയുടെ നേതൃത്വത്തിലുള്ള ബ്രിഹാൻ മുംബൈ കോർപറേഷൻ പൊളിച്ചു തുടങ്ങി. കെട്ടിടം നിർമിച്ചത് അനധികൃതമായെന്ന് ചൂണ്ടിക്കാട്ടിയാണ് ബി.എം.സി പൊളിക്കൽ നടപടി ആരംഭിച്ചത്​. നിലവിൽ നടപടി ബോംബെ ഹൈകോടതി സ്​റ്റേ ചെയ്​തിട്ടുണ്ട്​.

ബി‌.എം‌.സിയുടെ പൊളിച്ചുനീക്കൽ നടപടിക്ക്​ ശേഷവും കങ്കണ ശിവസേനക്കെതിരെ രൂക്ഷ വിമർശനം നടത്തിയിരുന്നു. എം.പി സഞ്​ജയ്​ റാവുത്തിനെയും മുഖ്യമന്ത്രി ഉദ്ധവ്​ താക്കറെയും വ്യക്തിപരമായി വിമർശിക്കുകയും ചെയ്​തു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Asha RanautBJP
Next Story