Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightIndiachevron_rightവിദേശ നിക്ഷേപ...

വിദേശ നിക്ഷേപ ചട്ടത്തിലെ ഭേദഗതി; കേന്ദ്രത്തിന്​ നന്ദിയറിച്ച്​ രാഹുൽ

text_fields
bookmark_border
വിദേശ നിക്ഷേപ ചട്ടത്തിലെ ഭേദഗതി; കേന്ദ്രത്തിന്​ നന്ദിയറിച്ച്​ രാഹുൽ
cancel

ന്യൂഡൽഹി: വിദേശ നിക്ഷേപ ചട്ടത്തിൽ​ ഭേദഗതി വരുത്തിയ കേന്ദ്രസർക്കാർ നടപടിയിൽ നന്ദിയറിയിച്ച്​ കോൺഗ്രസ്​ നേതാ വ്​ രാഹുൽ ഗാന്ധി. ത​​െൻറ മുന്നറിയിപ്പി​​െൻറ പശ്​ചാത്തലത്തിൽ നേരിട്ടുള്ള വിദേശ നി​േക്ഷപ ചട്ടത്തിൽ ഭേദഗതി വരുത്തിയ കേന്ദ്രസർക്കാറിനോട്​ നന്ദിയറിക്കുകയാണെന്ന്​ രാഹുൽ ഗാന്ധി ട്വീറ്റ്​ ചെയ്​തു. ​സർക്കാർ ഇടപെടലുണ്ടായില്ലെങ്കിൽ സാമ്പത്തിക തകർച്ച മുതലാക്കി ഇന്ത്യൻ കമ്പനികളിൽ വിദേശനിക്ഷേപകർ വൻതോതിൽ നിക്ഷേപം നടത്തുമെന്ന്​ രാഹുൽ മുന്നറിയിപ്പ്​ നൽകിയിരുന്നു.

നേരിട്ടുള്ള വിദേശനിക്ഷേപ നയത്തിൽ ഇന്ത്യ മാറ്റം വരുത്തിയിരുന്നു. ചൈനയുൾപ്പടെയുള്ള രാജ്യങ്ങൾ കോവിഡ്​ 19 വൈറസ്​ ബാധ മുതലാക്കി വൻതോതിൽ ഇന്ത്യൻ കമ്പനികളിൽ നിക്ഷേപത്തിനൊരുങ്ങുന്നുവെന്ന റിപ്പോർട്ടുകൾക്കിടെയാണ്​ തീരുമാനം. പുതിയ തീരുമാന പ്രകാരം ഇന്ത്യയുടെ അയൽരാജ്യങ്ങൾ കമ്പനികളിൽ നിക്ഷേപം നടത്തു​േമ്പാൾ കേന്ദ്രസർക്കാറി​​​െൻറ മുൻകൂർ അനുമതി വാങ്ങണം.

പുതിയ നിയമപ്രകാരം വിദേശരാജ്യങ്ങളിലുള്ളവർക്ക്​ കമ്പനിയുടെ ഉടമസ്ഥാവകാശം മാറ്റി നൽകു​േമ്പാഴും മുൻകൂർ അനുമതി തേടണം. ​ചൈനയുൾപ്പടെയുള്ള രാജ്യങ്ങൾക്ക്​ പുതിയ തീരുമാനം ബാധമാവും.പാകിസ്​താനും ബംഗ്ല​ാദേശും സമാനമായ ചട്ടങ്ങൾ നേരിട്ടുള്ള വിദേശനിക്ഷേപത്തിൽ നേരത്തെ അവതരിപ്പിച്ചിരുന്നു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:malayalam newsindia newscorona viruscovid 19
News Summary - "Thank You": Rahul Gandhi On Centre Revising FDI Policy Amid COVID-19 Crisis-India news
Next Story