‘മോദി പറയുന്നത് ചെയ്യാറില്ലെന്ന കാര്യം ഒാർമിപ്പിച്ചതിന് നന്ദി’-ജെയ്റ്റ്ലിയെ പരിഹസിച്ച് രാഹുൽ ഗാന്ധി
text_fieldsന്യൂഡൽഹി: മുൻപ്രധാനമന്ത്രി മൻമോഹൻ സിങ്ങിനെയും മുൻ ഉപരാഷ്ട്രപതി ഹാമിദ് അൻസാരിയെയും അപമാനിക്കാൻ ശ്രമിച്ചിട്ടില്ലെന്ന അരുൺ ജെയ്റ്റ്ലിയുടെ പ്രസ്താവനയെ പരിഹസിച്ച് കോൺഗ്രസ് അധ്യക്ഷൻ രാഹുൽ ഗാന്ധി. പ്രധാനമന്ത്രി നരേന്ദ്രമോദി പറയാൻ ഉദ്ദേശിക്കുന്നതല്ല ചെയ്യുകയോ ചെയ്യാൻ ഉദ്ദേശിക്കുന്നത് പറയുകയോ ഇല്ലെന്ന് ഇന്ത്യയെ ഒാർമിപ്പിച്ചതിന് ജെയ്റ്റ്ലിക്ക് നന്ദി പറയുന്നുവെന്ന് രാഹുൽ ട്വിറ്ററിൽ കുറിച്ചു.
മൻമോഹൻ സിങ്ങിെൻയും ഹാമിദ് അൻസാരിയുടെയും രാജ്യത്തോടുള്ള പ്രതിബദ്ധത പ്രധാനമന്ത്രി നരേന്ദ്ര മോദി ചോദ്യം ചെയ്തിട്ടില്ലെന്നും അങ്ങനെ ഉദ്ദേശിച്ചിട്ടില്ലെന്നും കേന്ദ്രമന്ത്രി അരുൺ ജെയ്റ്റ്ലി കഴിഞ്ഞ ദിവസം രാജ്യസഭയിൽ പ്രസ്താവിച്ചിരുന്നു. ഇതിനെതിരെയാണ് രാഹുലിെൻറ പരിഹാസം. ഗുറാത്ത് തെരഞ്ഞെടുപ്പ് പ്രചാരണത്തിനിടെ പ്രധാനമന്ത്രി നടത്തിയ പാക് ബന്ധ ആരോപണത്തിെൻറ വിഡിയോയും രാഹുൽ ട്വിറ്ററിൽ പോസ്റ്റ് ചെയ്തിട്ടുണ്ട്.
ബി.ജെ.പി കള്ളം പറയുന്നുവെന്ന ഹാഷ് ടാഗും രാഹുൽ ട്വീറ്റിൽ ഉൾപ്പെടുത്തിയിരിക്കുന്നു. ജെയ്റ്റ്ലിയെ ‘പ്രിയപ്പെട്ട മിസ്റ്റർ ജെയ്റ്റ് ലൈ ’ എന്നാണ് അദ്ദേഹം അഭിസംബോധന ചെയ്തിരിക്കുന്നത്. ‘‘പ്രിയപ്പെട്ട മിസ്റ്റർ ജെയ്റ്റ് ലൈ- നമ്മുടെ പ്രധാനമന്ത്രി ദ്ദേശിക്കുന്നതല്ല പറയുന്നതെന്നും പറയുന്നതല്ല ഉദ്ദേശിക്കുന്നതെന്നും ഇന്ത്യയെ ഓര്മ്മിപ്പിച്ചതിന് നന്ദി’’- എന്നാണ് രാഹുലിെൻറ ട്വീറ്റ്.
Dear Mr Jaitlie - thank you for reminding India that our PM never means what he says or says what he means. #BJPLies pic.twitter.com/I7n1f07GaX
— Office of RG (@OfficeOfRG) December 27, 2017
‘പ്രസംഗത്തിൽ പ്രധാനമന്ത്രി ഇൗ രാജ്യത്തോടുള്ള മുൻ പ്രധാനമന്ത്രി മൻമോഹൻ സിങ്ങിെൻറയോ മുൻ ഉപരാഷ്ട്രപതി ഹാമിദ് അൻസാരിയുടെയോ പ്രതിബദ്ധതയെ ചോദ്യംചെയ്യുകയോ അതിന് ഉദ്ദേശിക്കുകയോ ഉണ്ടായിട്ടില്ല. അങ്ങനെ കരുതുന്നത് തെറ്റാണ്. ഇൗ നേതാക്കളെ ഞങ്ങൾ വലിയ തോതിൽ വിലമതിക്കുന്നു’- എന്നാണ് ജെയ്റ്റ്ലി പാർലമെൻറിൽ അറിയിച്ചത്.
െജയ്റ്റ്ലിയുടെ പ്രസ്താവനയിൽ തൃപ്തി പ്രകടിപ്പിച്ച പ്രതിപക്ഷ നേതാവ് ഗുലാം നബി ആസാദ്, പ്രധാനമന്ത്രിയുടെ അന്തസ്സ് കെടുത്തുന്ന രീതിയിൽ ഏതെങ്കിലും നേതാവ് നടത്തിയ പ്രസ്താവനയിൽ നിന്ന് തങ്ങൾ അകലം പാലിക്കുന്നുവെന്നും വിശദീകരിച്ചു. ഇതോടെ ഇൗ വിഷയത്തിൽ സമവായത്തിലെത്തുകയാണ് ഉണ്ടായത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
