
ബിഹാർ വിജയത്തിന് മോദിക്ക് നന്ദി -നിതീഷ് കുമാർ
text_fieldsപട്ന: ബിഹാറിൽ എൻ.ഡി.എ സഖ്യം വീണ്ടും അധികാരത്തിലെത്തുന്നതിൽ പ്രധാനമന്ത്രി നരേന്ദ്രമോദിയോട് നന്ദി പറഞ്ഞ് നിതീഷ് കുമാർ. ബിഹാർ തെരഞ്ഞെടുപ്പിന് ശേഷമുള്ള നിതീഷ് കുമാറിെൻറ ആദ്യപ്രതികരണമാണിത്.
'ജനങ്ങളുടേതാണ് തീരുമാനം. എൻ.ഡി.എക്ക് ഭൂരിപക്ഷം നൽകി അധികാരത്തിലെത്തിച്ചതിൽ ജനങ്ങളെ നമിക്കുന്നു. പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ പിന്തുണക്കും നന്ദി രേഖപ്പെടുത്തുന്നു' -ബിഹാർ മുഖ്യമന്ത്രി ട്വീറ്റ് ചെയ്തു.
അതേസമയം ബിഹാറിൽ മുഖ്യമന്ത്രി പദത്തെചൊല്ലിയുള്ള തർക്കം തുടരുകയാണ്. നിതീഷ് കുമാറിനെ തന്നെ വീണ്ടും മുഖ്യമന്ത്രിയാക്കാനാണ് തീരുമാനം. എന്നാൽ നിതീഷ് കുമാർ മുഖ്യമന്ത്രി സ്ഥാനം ഏറ്റെടുക്കാൻ വിമുഖത കാണിച്ചതായാണ് വിവരം. ബി.െജ.പി നേതാക്കാൾ നിതീഷ് കുമാറിന് എല്ലാ പിന്തുണയും പ്രഖ്യാപിച്ചിരുന്നു.
243 അംഗ നിയമസഭയിൽ ഭൂരിപക്ഷം നേടിയ എൻ.ഡി.എ സഖ്യത്തിൽ ബി.ജെ.പിക്ക് 74 സീറ്റുകളാണ് ലഭിച്ചത്. ജെ.ഡി.യുവിന് 43 സീറ്റുകളിലേക്ക് ഒതുങ്ങേണ്ടിവന്നു. തുടർന്ന് ഏറ്റവും കൂടുതൽ സീറ്റുകളുള്ള ബി.െജ.പിക്ക് മുഖ്യമന്ത്രി സ്ഥാനം വേണമെന്ന ആവശ്യവും ഉയർന്നുവന്നിരുന്നു.
