Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightIndiachevron_rightഹോളിവുഡ്​ സിനിമയിലെന്ന...

ഹോളിവുഡ്​ സിനിമയിലെന്ന പോലെ വെള്ളം ഇരച്ചെത്തി; ഉത്തരാഖണ്ഡിലെ ടണലിൽ നിന്ന്​ രക്ഷപ്പെട്ട അനുഭവം വിവരിച്ച്​ ​െതാഴിലാളി

text_fields
bookmark_border
ഹോളിവുഡ്​ സിനിമയിലെന്ന പോലെ വെള്ളം ഇരച്ചെത്തി; ഉത്തരാഖണ്ഡിലെ ടണലിൽ നിന്ന്​ രക്ഷപ്പെട്ട അനുഭവം വിവരിച്ച്​ ​െതാഴിലാളി
cancel

തപോവൻ: ഉത്തരാഖണ്ഡിലെ ​ചമോലി ജില്ലയിൽ മഞ്ഞുമല ഇടിഞ്ഞുണ്ടായ ദുരന്തത്തിൽ നിരവധി പേരാണ്​ കുടുങ്ങിയത്​. തപോവനിൽ ജലവൈദ്യുത പദ്ധതിയുടെ നിർമാണത്തിനെത്തിയവർ ഭൂഗർഭ തുരങ്കത്തിനുള്ളിലാണ്​ കുടുങ്ങിയത്​. ദുരന്തത്തിൽ 31 പേർ മരിച്ചുവെങ്കിലും നിരവധി പേരെ സൈന്യം രക്ഷപ്പെടുത്തി. ഇത്തര​ത്തിലൊരു രക്ഷപ്പെടലിന്‍റെ കഥപറയുകയാണ്​ ജലവൈദ്യുത പദ്ധതിക്കായി ജോലി ചെയ്യുന്ന രാജേഷ്​ കുമാർ.

ഞായറാഴ്ച ജോലി ചെയ്യുന്നതിനിടയിലാണ്​ വിസിലിന്‍റെ ശബ്​ദം പോ​ലൊന്ന്​ കേട്ടത്​. ആദ്യം സംഭവിക്കുന്നതെന്താണെന്ന്​ മനസിലായില്ല. ഞങ്ങളപ്പോൾ ടണലിനകത്തായിരുന്നു. പുറത്തുള്ളവർ അതിവേഗം ടണിലിൽ നിന്ന്​ വരാൻ ഞങ്ങളോട്​ പറയുന്നുണ്ടായിരുന്നു. തീപിടിത്തമാണെന്നാണ്​ വിചാരിച്ചത്​. എന്നാൽ, അതിവേഗം വെള്ളം ടണലിനുള്ളിലേക്ക്​ ഇരച്ചെത്തി. ഒരു ഹോളിവുഡ്​ സിനിമ പോലെയായിരുന്നു ആ അനുഭവം.

മിനിറ്റുകൾക്കം ടണലിനുള്ളിൽ വെള്ളം നിഞ്ഞു. പിന്നീട് ടണലിനുള്ളിൽ അടിഞ്ഞ ചെളിക്കും​ വെള്ളത്തിന് മുകളിൽ നിൽക്കാനായി ശ്രമം. ടണലിലൂടെയുള്ള െപപ്പിൽ തൂങ്ങി വെള്ളത്തിന്​ മുകളിൽ നിൽക്കുകയായിരുന്നു. ​പെപ്പിൽ തൂങ്ങി നിൽക്കു​േമ്പാൾ ഞങ്ങൾ പരസ്​പരം ആത്​മവിശ്വാസം പകർന്നു. ടണലിനുള്ളിൽ നിന്ന്​ പുറത്തെത്താൻ കഴിയുമെന്ന്​ ഒരിക്കലും കരുതിയതല്ല. ഞങ്ങളുടെ കൈകൾക്ക്​ ശക്​തിപകർന്ന ദൈവത്തിന്​ നന്ദി -രാജേഷ്​ കുമാർ പറഞ്ഞു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:UttarakhandGlacial burst
Next Story