Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Thane woman gets 3 COVID vaccine doses in 15 minutes
cancel
Homechevron_rightNewschevron_rightIndiachevron_rightമുംബൈ യുവതിക്ക്​ 15...

മുംബൈ യുവതിക്ക്​ 15 മിനിറ്റിനകം നൽകിയത്​ മൂന്ന്​ ഡോസ്​ വാക്​സിൻ; അന്വേഷണം

text_fields
bookmark_border

മുംബൈ: താനെയിൽ 28കാരിക്ക്​ 15 മിനിറ്റിനകം നൽകിയത്​​ മൂന്ന്​ ഡോസ്​ കോവിഡ്​ പ്രതിരോധ വാക്​സിൻ. രൂപാലി സാലിക്കാണ്​ ദാരുണ അനുഭവം.

ജൂൺ 25ന്​ ആനന്ദനഗർ വാക്​സിനേഷൻ സെൻററിൽ കുത്തിവെപ്പ്​ സ്വീകരിക്കാൻ എത്തിയതായിരുന്നു രൂപാലി. ശേഷം 15 മിനിറ്റിനകം മൂന്ന്​ ഡോസ്​ വാക്​സിൻ കുത്തിവെക്കുകയായിരുന്നുവെന്ന്​ യുവതി പറയുന്നു. മൂന്ന്​ ഡോസ്​ വാക്​സിൻ കുത്തിവെക്കാനുള്ള കാരണം വ്യക്തമല്ല.

യുവതിയുടെ കൈയിൽ മൂന്ന്​ കുത്തിവെപ്പ്​ എടുത്തതി​െൻറ പാടുകളും കാണാം. താനെ മുനിസിപ്പൽ കോർപറേഷനിലെ ക്ലർക്കാണ്​ യുവതിയുടെ ഭർത്താവ്​. സംഭവം അറിഞ്ഞയുടൻ ഇവർ അധികൃതരെ സമീപിക്കുകയായിരുന്നു. ഇതോടെ താനെയിലെ ബി.ജെ.പി നേതാവായ മനോഹർ ദുബ്രെ സംഭവത്തിൽ ഇടപെടുകയും താനെ കോർപറേഷൻ കമീഷണർക്ക്​​ പരാതി നൽകുകയും ചെയ്​തു.

യുവതിയെ ആരോഗ്യ പരിശോധനക്ക്​ വിധേയമാക്കണമെന്ന്​ പരാതിയിൽ ആവശ്യപ്പെട്ടു. ആരോഗ്യപ്രവർത്തകരുടെ നഴ്​സി​െൻറയും അനാസ്​ഥയാണ്​ സംഭവത്തിന്​ കാരണമെന്ന്​ അവർ ആരോപിച്ചു. അവർക്ക്​ എങ്ങനെ മൂന്ന്​ ഡോസ്​ വാക്​സിൻ നൽകി ജനങ്ങളുടെ ജീവൻവെച്ച്​ കളിക്കാൻ സാധിക്കും. ഒരു ഡോസ്​ വാക്​സിൻ സ്വീകരിച്ച്​ 45 ദിവസത്തിന്​ ശേഷമാണ്​ രണ്ടാം ഡോസ്​ നൽകുക. അതിനിടെ എങ്ങനെ 15 മിനിറ്റിനകം മൂന്ന്​ ഡോസ്​ നൽകാൻ സാധിക്കും -ദുബ്രെ​ ചോദിച്ചു.

അതേസമയം, യുവതിയുടെ ആരോഗ്യനില തൃപ്​തികരമാണെന്നും മറ്റു പ്രശ്​നങ്ങൾ ഇല്ലെന്നും സംഭവത്തിൽ അന്വേഷണം നടത്തുമെന്നും പബ്ലിക്​ റിലേഷൻ ഒാഫിസർ സന്ദീപ്​ മാൽവി പറഞ്ഞു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:ThaneCovid Vaccination​Covid 19
News Summary - Thane woman gets 3 COVID vaccine doses in 15 minutes
Next Story