താനെയിൽ സ്കൂൾ കുട്ടികളെ വാനിൽവെച്ച് പീഡിപ്പിച്ച ഡ്രൈവർ അറസ്റ്റിൽ
text_fieldsതാനെ: മഹാരാഷ്ട്രയിലെ താനെയിൽ പത്തുവയസിനു താഴെയുള്ള രണ്ട് വിദ്യാർഥിനികളെ വാനിൽ വെച്ച് പീഡിപ്പിച്ച ഡ്രൈവർ അറസ്റ്റിൽ. വിദ്യാർഥികളെ സ്കൂളിൽ കൊണ്ടുപോകുന്ന സ്വകാര്യ വാഹനത്തിെൻറ ഡ്രൈവർ തുൽസിറാം മനേറെയാണ് അറസ്റ്റിലായത്.
ആറുമാസത്തോളം വാഹനത്തിലും മറ്റ് സ്ഥലങ്ങളിലുമായി ഇയാൾ കുട്ടികളെ പീഡിപ്പിച്ചിരുന്നതായി പൊലീസ് ഇൻസ്പെക്ടർ എസ്.വി ജാവേദ് പറഞ്ഞു. കുട്ടികളിലൊരാൾ സ്കൂൾ ഹാജരാകാത്തതിനെ തുടർന്ന് അധ്യാപകർ മാതാപിതാക്കളോട് അന്വേഷിച്ചപ്പോഴാണ് പീഡനവിവരം പുറത്തറിയുന്നത്.
വാനിൽ യാത്രചെയ്യുന്ന കൂടുതൽ വിദ്യാർഥിനികളെ ഇയാൾ പീഡിപ്പിച്ചതായി സംശയിക്കുന്നുവെന്ന് പൊലീസ് പറഞ്ഞു. പ്രതിക്കെതിരെ കൂടുതൽ അന്വേഷണം നടത്തിവരികയാണ്.
