Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

'തമാശക്ക്' തല്ലിയതിനെ തുടർന്ന് പിഞ്ചുകുഞ്ഞ് മരിച്ചു; മൃതദേഹം കത്തിച്ച് കുറ്റിക്കാട്ടിൽ തള്ളിയ മാതൃസഹോദരൻ അറസ്റ്റിൽ

text_fields
bookmark_border
തമാശക്ക് തല്ലിയതിനെ തുടർന്ന് പിഞ്ചുകുഞ്ഞ് മരിച്ചു; മൃതദേഹം കത്തിച്ച് കുറ്റിക്കാട്ടിൽ തള്ളിയ മാതൃസഹോദരൻ അറസ്റ്റിൽ
cancel

മുംബൈ: മൂന്നു വയസുകാരിയെ കൊലപ്പെടുത്തി കത്തിച്ച് കുറ്റിക്കാട്ടിൽ തള്ളിയ സംഭവത്തിൽ മാതൃസഹോദരൻ അറസ്റ്റിൽ. മഹാരാഷ്ട്രയിലെ താനെ ജില്ലയിലാണ് നാടിനെ നടുക്കിയ കൊലപാതകം നടന്നത്. സംഭവം നടന്ന് മൂന്ന് ദിവസത്തിന് ശേഷമാണ് ഹിൽ ലൈൻ പൊലീസ് സ്റ്റേഷൻ പരിധിയിലെ ഒരു ഡംപ് യാർഡിന് സമീപം ഭാഗികമായി കത്തിക്കരിഞ്ഞ മൃതദേഹം കണ്ടെത്തിയത്.

നവംബർ 18 ന് രാത്രി 11 മണിയോടെയാണ് മരിച്ച പെൺകുട്ടിയെ കാണാനില്ലെന്ന് കുടുംബം പരാതി നൽകിയത്. കുട്ടിയുടെ മാതൃസഹോദരൻ കുറ്റംസമ്മതിച്ചതായി പൊലീസ് പറഞ്ഞു. പക്ഷേ അവളെ കൊല്ലാൻ തനിക്ക് ഉദ്ദേശ്യമില്ലെന്നും സംഭവിച്ചത് അപകടമാണെന്നാണ് 38കാരനായ പ്രതി പൊലീസിന് നൽകിയ മൊഴി.

പ്രതിയുടെ മൊഴിയുടെ അടിസ്ഥാനത്തിൽ പൊലീസ് പറയുന്നത് ഇങ്ങനെ, കുഞ്ഞിനോടപ്പം കളിച്ചുകൊണ്ടിരിക്കുമ്പോൾ തമാശയായി അടിച്ചപ്പോൾ കുട്ടി സ്ലാബിലിടിച്ച് വീഴുകയും മരണം സംഭവിക്കുകയുമായിരുന്നു. കുഞ്ഞ് മരണപ്പെട്ട വെപ്രാളത്തിൽ ഭയന്ന് കുഞ്ഞിനെ കത്തിക്കുകയും ഉല്ലാസ് നഗറിനടുത്തുള്ള കുറ്റിക്കാട്ടിൽ തള്ളുകയുമായിരുന്നെന്നാണ് പ്രതി മൊഴി നൽകിയത്.

Show Full Article

Don't miss the exclusive news

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

News Summary - Thane News: 3-Year-Old Niece Dies After Uncle 'Jokingly' Slaps Her; Body Burnt, Dumped In Bushes
Next Story