Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightIndiachevron_rightഅമ്മയെ കാണാൻ ആഗ്രഹിച്ച...

അമ്മയെ കാണാൻ ആഗ്രഹിച്ച കുട്ടിയെ അച്ഛൻ സിഗററ്റ് കൊണ്ട് പൊള്ളിച്ചു

text_fields
bookmark_border
അമ്മയെ കാണാൻ ആഗ്രഹിച്ച കുട്ടിയെ അച്ഛൻ സിഗററ്റ് കൊണ്ട് പൊള്ളിച്ചു
cancel
Listen to this Article

താനെ(മഹാരാഷ്ട്ര): മഹാരാഷ്ട്ര, ഭീവാണ്ടിയിൽ അമ്മയെ കാണാൻ ശ്രമിച്ച കുട്ടിയെ സിഗററ്റ് കൊണ്ട് പൊള്ളലേൽപ്പിച്ച് അച്ഛൻ. ഫഹീം റിസ്വാൻ ഖാനാണ്(33) കുട്ടിയെ ക്രൂരമായി ഉപദ്രവിച്ചത്.

കുട്ടിയുടെ അമ്മ പൊലീസിൽ പരാതി നൽകി. ഇയാൾക്കെതിരെ കേസ് രജിസ്റ്റർ ചെയ്തതായി പൊലീസ് അറിയിച്ചു. കത്തിച്ച സിഗററ്റ് കൊണ്ട് കുട്ടിയെ പൊള്ളലേൽപ്പിക്കുകയായിരുന്നെന്ന് പൊലീസ് പറഞ്ഞു.

കുട്ടിയുടെ മാതാപിതാക്കൾ പിരിഞ്ഞ് താമസിക്കുകയായിരുന്നു. കുട്ടി അച്ഛനൊപ്പമാണ് കഴിയുന്നത്. ഇതിന് മുമ്പും അമ്മയെ കാണാൻ കുട്ടി ആഗ്രഹം പ്രകടിപ്പിച്ചപ്പോൾ ഇയാൾ കുട്ടിയെ പല രീതിയിൽ ഉപദ്രവിച്ചിട്ടുണ്ടെന്ന് പൊലീസ് പറഞ്ഞു. കൂടുതൽ അന്വേഷണം നടക്കുകയാണ്.

Show Full Article
TAGS:child abuse
News Summary - Thane: Man burns 5-year-old son with cigarette butts to stop him from meeting his mom; booked
Next Story