Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

പാചകവാതക സിലിണ്ടർ പൊട്ടിത്തെറിച്ച് നാല് പേർക്ക് പൊള്ളലേറ്റു

text_fields
bookmark_border
കൽവയിലെ ശിവശക്തി നഗറിലുള്ള ഭാരത് ഗ്യാസ് ഏജൻസിയിൽ ഞായറാഴ്ച രാത്രി 11.30നാണ് സംഭവം.
cylinder blast
cancel

മുംബൈ: മഹാരാഷ്ട്രയിലെ കൽവയിലുള്ള ഗ്യാസ് ഏജന്‍സിയിൽ പാചകവാതക സിലിണ്ടർ പൊട്ടിത്തെറിച്ച് നാലുപേർക്ക് ഗുരുതരമായി പൊള്ളലേറ്റു. നാലുപേർക്കും 80 ശതമാനത്തിലധികം പൊള്ളലേറ്റിട്ടുണ്ടെന്നും പൊട്ടിത്തെറിയിൽ ആളപായമൊന്നും റിപ്പോർട്ട് ചെയ്തിട്ടില്ലെന്നും താനെ മുനിസിപ്പൽ കോർപ്പറേഷൻ അധികൃതർ അറിയിച്ചു.

കൽവയിലെ ശിവശക്തി നഗറിലുള്ള ഭാരത് ഗ്യാസ് ഏജൻസിയിൽ ഞായറാഴ്ച രാത്രി 11.30നാണ് സംഭവം. പരിക്കേറ്റ തൊഴിലാളികളെ ചികിത്സക്കായി കൽവയിലെ ഛത്രപതി ശിവജി മഹാരാജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചിട്ടുണ്ട്. സത്യം മംഗൾ യാദവ്, അനുരാഗ് സിങ്, രോഹിത് യാദവ്, ഗണേഷ് ഗുപ്ത എന്നിവർക്കാണ് അപകടത്തിൽ പരിക്കേറ്റത്.

പാചകവാതക സിലിണ്ടർ പൊട്ടിത്തെറിക്കാനുള്ള കാരണത്തെക്കുറിച്ച് കൂടുതൽ അന്വേഷണം നടന്നുവരികയാണെന്ന് പൊലീസ് അറിയിച്ചു.

Show Full Article

Don't miss the exclusive news

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

News Summary - Thane: LPG cylinder explodes in Kalwa; four injured
Next Story