പ്രളയക്കെടുതി: സഹായം വേണ്ടെന്ന് ഇന്ത്യ അനൗപചാരികമായി അറിയിച്ചെന്ന് തായ് അംബാസഡർ
text_fieldsന്യൂഡൽഹി: കേരളത്തിലെ പ്രളയത്തിെൻറ പശ്ചാത്തലത്തിൽ തായ്ലൻറ് വാഗ്ദാനം ചെയ്ത അന്താരാഷ്ട്ര സഹായം സ്വീകരിക്കില്ലെന്ന് ഇന്ത്യ അനൗപചാരികമായി അറിയിച്ചുവെന്ന് ഇന്ത്യയിലെ തായ്ലൻറ് അംബാസഡർ ട്വീറ്റ് ചെയ്തു. തങ്ങളുടെ ഹൃദയങ്ങൾ ഇന്ത്യയിലെ ജനങ്ങൾക്കൊപ്പം ഉണ്ടെന്നും അദ്ദേഹം തെൻറ ട്വീറ്റിൽ വ്യക്തമാക്കി.
പ്രളയത്തിൽ വൻ നാശനഷ്ടം സംഭവിച്ച കേരളത്തെ ദുരിതത്തിൽ നിന്ന് കര കയറ്റാൻ വിവിധ സംസ്ഥാനങ്ങളും ലോക രാഷ്ട്രങ്ങളും സഹായ ഹസ്തവുമായി രംഗത്തു വന്നിരുന്നു. യു.എ.ഇ 700 കോടി രൂപ വാഗ്ദാനം നൽകിയിരുന്നു. കൂടാതെ യു.എന്നും റെഡ്ക്രോസ്, ജാപ്പനീസ് ഏജൻസികൾ തുടങ്ങിയവയും സഹായം വാഗ്ദാനം ചെയ്തിരുന്നു.
എന്നാൽ നിലവിലെ സാഹചര്യത്തിൽ കേരളത്തിന് അന്താരാഷ്ട്ര സഹായം ആവശ്യമില്ലെന്ന് കേന്ദ്രം നിലപാടെടുക്കുകയായിരുന്നു. ദേശീയ ദുരന്തമെന്നുപോലും പേരിടാത്ത കേരളത്തിലെ കെടുതിക്ക് അന്താരാഷ്ട്ര ഏജൻസിയുടെ ഇത്തരത്തിലുള്ള സഹായം തേടുന്നത് ഇന്ത്യയുടെ പ്രതിച്ഛായയെ ബാധിക്കുമെന്നാണ് കേന്ദ്രത്തിെൻറ നിലപാട്.
Informally informed with regret that GOI is not accepting overseas donations for Kerala flood relief. Our hearts are with you the people of Bharat. https://t.co/b4iyc3aQez
— Ambassador Sam (@Chutintorn_Sam) August 21, 2018
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
