Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightIndiachevron_rightതായ്​ ഗുഹാദൗത്യത്തിൽ...

തായ്​ ഗുഹാദൗത്യത്തിൽ ഇന്ത്യൻ സ്​പർശം 

text_fields
bookmark_border
തായ്​ ഗുഹാദൗത്യത്തിൽ ഇന്ത്യൻ സ്​പർശം 
cancel

ബാ​േ​ങ്കാ​ക്​: താ​യ് ഗു​ഹ​യി​ല​ക​പ്പെ​ട്ട 12 കു​ട്ടി​ക​ളെ​യും ഫു​ട്ബാ​ൾ പ​രി​ശീ​ല​ക​നെ​യും 17 ദി​വ​സ​ങ്ങ​ൾ​ക്കു ശേ​ഷം അ​തി​സാ​ഹ​സി​ക​മാ​യി പു​റ​ത്തെ​ത്തി​ച്ച ര​ക്ഷാ​സം​ഘ​ത്തി​നു​വേ​ണ്ട സൗ​ക​ര്യ​മൊ​രു​ക്കി​യ​തി​ൽ ഇ​ന്ത്യ​ൻ ക​ര​സ്​​പ​ർ​ശ​വും. ഗു​ഹ​യി​ലെ വെ​ള്ളം പ​മ്പു​ചെ​യ്​​ത്​ പു​റ​ത്തു​ക​ള​യാ​ൻ യ​ത്​​നി​ച്ച​ത്​ ഇ​ന്ത്യ​ക്കാ​രാ​യ ര​ണ്ട്​ എ​ൻ​ജി​നീ​യ​ർ​മാ​ർ. മ​ഹാ​രാ​ഷ്​​ട്ര​യി​ലെ സാ​ങ്​​ളി ജി​ല്ല​ക്കാ​ര​നാ​യ പ്ര​സാ​ദ്​ കു​ൽ​ക്ക​ർ​ണി​യും പു​ണെ​യി​ൽ​നി​ന്നു​ള്ള ശ്യാം ​ശു​ക്ല​യു​മാ​ണ്​ ഇ​വ​ർ.

ഇ​രു​വ​രും പ​മ്പ്​ നി​​ർ​മാ​താ​ക്ക​ളാ​യ കി​ർ​ലോ​സ്​​ക്ക​ർ ബ്ര​ദേ​ഴ്​​സ്​ ക​മ്പ​നി​യി​ലെ എ​ൻ​ജി​നീ​യ​ർ​മാ​രാ​ണ്. വെ​ള്ളം വ​റ്റി​ക്കാ​നു​ള്ള കി​ർ​ലോ​സ്​​ക്ക​ർ ക​മ്പ​നി​യു​ടെ വൈ​ദ​ഗ്​​ധ്യം ര​ക്ഷാ​ദൗ​ത്യ​ത്തി​ന്​ മു​ത​ൽ​ക്കൂ​ട്ടാ​കു​മെ​ന്ന്​ ഇ​ന്ത്യ​ൻ എം​ബ​സി​യാ​ണ്​ താ​യ്​ അ​ധി​കൃ​ത​രെ അ​റി​യി​ച്ച​ത്. തു​ട​ർ​ന്നാ​ണ്​ ഇ​ന്ത്യ​ക്കാ​രാ​യ ര​ണ്ടു​പേ​രു​ൾ​പ്പെ​ടെ കി​ർ​ലോ​സ്​​ക്ക​റി​​​െൻറ ഏ​ഴം​ഗ​സം​ഘം ര​ക്ഷാ​ദൗ​ത്യ​ത്തി​നെ​ത്തി​യ​ത്. ബാ​ക്കി​യു​ള്ള​വ​ർ യു.​കെ​യി​ൽ​നി​ന്നും താ​യ്​​ല​ൻ​ഡി​ൽ​നി​ന്നു​മാ​ണ്. താ​യ്​​ല​ൻ​ഡ്​ സ​ർ​ക്കാ​റു​മാ​യി സ​ഹ​ക​രി​ച്ച്​ കി​​ർ​ലോ​സ്​​ക്ക​ർ ഏ​താ​നും പ​ദ്ധ​തി​ക​ൾ രാ​ജ്യ​ത്ത്​ ന​ട​പ്പാ​ക്കി​യി​രു​ന്നു. ജൂ​ലൈ അ​ഞ്ചു​മു​ത​ലാ​ണ്​ ഇ​വ​ർ ദൗ​ത്യം ഏ​റ്റെ​ടു​ത്ത​ത്.

ഗു​ഹ​യി​ലെ വെ​ള്ളം വ​റ്റി​ക്കാ​നാ​യി പ്ര​വ​ർ​ത്തി​ച്ച ഏ​ക​സം​ഘ​വും ഇ​വ​ർ​ത​ന്നെ. ക​ന​ത്ത മ​ഴ പെ​യ്​​തി​ട്ടും ഗു​ഹ​യി​ൽ ജ​ല​നി​ര​പ്പ്​ ഉ​യ​രാ​തെ ര​ക്ഷാ​പ്ര​വ​ർ​ത്ത​നം ന​ട​ത്താ​നാ​യ​ത്​ ഇൗ ​സം​ഘ​ത്തി​​​െൻറ ക​ഠി​നാ​ധ്വാ​നം​കൊ​ണ്ടാ​െ​ണ​ന്ന്​ കു​ൽ​ക്ക​ർ​ണി പ​റ​ഞ്ഞു.  ‘‘വൈ​ദ്യു​തി പ​ല​പ്പോ​ഴും വി​ല്ല​നാ​യി​ട്ടും ജ​ന​റേ​റ്റ​റു​ണ്ടാ​യ​തി​നാ​ൽ  മ​റി​ക​ട​ക്കാ​നാ​യി. കൂ​റ്റ​ൻ പ​മ്പു​ക​ൾ​ക്ക്​ പ​ക​രം ചെ​റി​യ പ​മ്പു​ക​ൾ കൂ​ടു​ത​ൽ ഘ​ടി​പ്പി​ച്ചാ​യി​രു​ന്നു പ്ര​വ​ർ​ത്ത​നം’’ -കു​ൽ​ക്ക​ർ​ണി വാ​ർ​ത്ത ഏ​ജ​ൻ​സി​യോ​ട്​ പ​റ​ഞ്ഞു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:thailandmalayalam newsCave ResueIndia News
News Summary - Thai Cave Rescue: How 2 Maharashtra Engineers Helped Save the 12 Boys-India news
Next Story