അവഗണിക്കപ്പെട്ട നായകരെ കുറിച്ച് പാഠം വേണമെന്ന് യോഗി: യു.പി സ്കൂളുകളിൽ പുതുക്കിയ പാഠപുസ്തകം
text_fieldsലക്നൗ: ഉത്തർപ്രദേശിലെ സ്കൂളുകളിൽ ജൂലൈയിൽ പുതിയ അധ്യയന വർഷം പിറക്കുന്നതോടെ സർക്കാർ സ്കൂളുകളിൽ ഉള്ളടക്കത്തിൽ പുതിയ കൂട്ടിച്ചേർക്കലുകളുമായി പാഠപുസ്തകങ്ങളെത്തും.
നാഥ് പരമ്പരയിലെ മഹാത്മാക്കളായ ബാബ ഖൊരക്നാഥ്, ബാബ ഗംഭീർനാഥ്, സ്വാതന്ത്ര്യ സമര സേനാനികളായ ബന്ധു സിങ്, റാണി അവന്തി ഭായ്, 12ാം നൂറ്റാണ്ടിലെ സഹോദരങ്ങളായ യോദ്ധാക്കൾ അൽഹ, ഉദാൽ തുടങ്ങിയ വ്യക്തിത്വങ്ങളെ പരിചയപ്പെടുത്തുന്ന പുതിയ പാഠഭാഗങ്ങളുമായാണ് പുസ്തകമെത്തുന്നത്.
അഞ്ചു തവണ എം.പിയായിരുന്ന ഉത്തർപ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥിെൻറ ഇടപെടലാണ് പുതിയ പാഠഭാഗം ഉൾപ്പെടുത്തിയതിനു പിന്നിൽ. മുൻ കാലങ്ങളിലെ ഭരണകർത്താക്കൾ അവഗണിച്ച നായകരെ കുറിച്ചു പഠിപ്പിക്കുന്ന ഭാഗങ്ങൾ പുസ്തകത്തിൽ ഉൾപ്പെടുത്തണമെന്ന് യോഗി ആദിത്യനാഥ് വിദ്യാഭ്യാസ വകുപ്പിന് നിർദ്ദേശം നൽകിയിരുന്നു.
ഒന്നു മുതൽ എട്ടു വരെ ക്ലാസ്സുകളിലെ പുസ്തകങ്ങളിലായാണ് ഇവരെ കുറിച്ച് പഠിപ്പിക്കുന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
