Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightIndiachevron_rightവിവിധോദ്ദേശ...

വിവിധോദ്ദേശ കുത്തിവെപ്പ്​ കോവിഡിന്​ ഫലിക്കുമോ​? സി.എസ്​.​െഎ.ആറി​െൻറ പരീക്ഷണം അവസാന ഘട്ടത്തിൽ

text_fields
bookmark_border
വിവിധോദ്ദേശ കുത്തിവെപ്പ്​ കോവിഡിന്​ ഫലിക്കുമോ​? സി.എസ്​.​െഎ.ആറി​െൻറ പരീക്ഷണം അവസാന ഘട്ടത്തിൽ
cancel

ന്യൂഡൽഹി: വിവിധോദ്ദേശ കുത്തിവെപ്പ്​ കോവിഡിന്​ ഫലപ്രദമാകുമെന്ന പ്രതീക്ഷയിലുള്ള പരീക്ഷണങ്ങൾ അവസാന ഘട്ടത്ത ിലെന്ന്​ കൗൺസിൽ ഒാഫ്​ സൈൻറിഫിക്​ ആൻഡ്​ ഇൻഡസ്​ട്രിയൽ റിസേർച്ച്​ (സി.എസ്​.​െഎ.ആർ). കുഷ്​ഠരോഗ​ പ്രതിരോധത്തിൽ വി ജയകരമെന്ന്​ തെളിയിച്ച ഇൗ കുത്തിവെപ്പ്​ ശരീരത്തി​​െൻറ പ്രതിരോധ ശേഷി വർധിപ്പിക്കുന്നതായും തെളിഞ്ഞിരുന്നു.

ഇൗ കുത്തിവെപ്പ്​ കോവിഡിന്​ ഫലപ്രദമാണോ എന്നറിയാനുള്ള ട്രയൽ ആണ്​ ഇനി ബാക്കി ഉള്ളത്​. മനുഷ്യരിൽ ഇത്​ പരീക്ഷിക്കുന്നതിനുള്ള അനുമതിയാണ്​ കിട്ടാനുള്ളത്​. അനുമതി ലഭിച്ചാൽ ആറാഴ്​ചക്കകം ഫലം അറിയാനാകുമെന്ന്​ സി.എസ്​.​െഎ.ആർ ഡയറക്​ടർ ജനറൽ ഡോ. ശേഖർ മന്ദെ പറഞ്ഞു.

കോവിഡിന്​ പ്ര​േത്യകമുള്ള കുത്തിവെപ്പ്​ വികസിപ്പിക്കാൻ ചുരുങ്ങിയത്​ ഒരു വർഷമെങ്കിലും ഇനിയും കാത്തിരിക്കണമെന്നാണ്​ ലോകാരോഗ്യ സംഘടന പറയുന്നത്​. അമേരിക്ക, ചൈന പോലുള്ള രാജ്യങ്ങളെല്ലാം കോവിഡിനെതിരായ കുത്തിവെപ്പ്​ വികസിപ്പിക്കാനുള്ള പരീക്ഷണങ്ങൾ നടത്തുന്നുണ്ട്​.

വിവിധോദ്ദേശ കുത്തിവെപ്പ്​ കോവിഡിന്​ ഫലപ്രദമാണെന്ന്​ സി.എസ്​.​െഎ.ആറി​​െൻറ പരീക്ഷണം തെളിയിച്ചാൽ ഏറെ നാളത്തെ കാത്തിരിപ്പ്​ ഒഴിവാക്കാനാകും. ഇത്​ നിരവധി ജീവനുകൾ രക്ഷിക്കാൻ സഹായിക്കും. ആറാഴ്​ച നീളുന്ന മനുഷ്യരിലെ പരീക്ഷണം മാത്രമാണ്​ സി.എസ്​.​െഎ.ആറിന്​ ബാക്കിയുള്ളത്​.

കോവിഡ്​ വൈറസി​​െൻറ ജീനോം സ്വീക്വൻസിങും ഇന്ത്യയിൽ പുരോഗമിക്കുന്നുണ്ട്​. ചൈനയിൽ നിന്ന്​ മനുഷ്യരിൽ വ്യാപനം തുടങ്ങിയ കോവിഡ്​ വൈറസി​​െൻറ ജനിതക ഘടനയിൽ മാസങ്ങൾക്കകം നിരവധി തവണ മാറ്റങ്ങൾ സംഭവിച്ചിട്ടുണ്ട്​.

ഇന്ത്യയിലെ ഏറ്റവും വലിയ ഒൗദ്യോഗിക ഗവേഷണ സ്​ഥാപനമാണ്​ സി.എസ്​.​െഎ.ആർ.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:vaccineindia newsCoronaviruscorona outbreakcovid vaccinecsir
News Summary - Testing Multi-Purpose Vaccine In Fight Against COVID
Next Story