Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightIndiachevron_rightനോട്ട്​ നിരോധനം...

നോട്ട്​ നിരോധനം കശ്​മീരിലെ  തീവ്രവാദികളെ സമ്മർദത്തിലാക്കിയെന്ന്​ ജെയ്​റ്റ്​ലി

text_fields
bookmark_border
നോട്ട്​ നിരോധനം കശ്​മീരിലെ  തീവ്രവാദികളെ സമ്മർദത്തിലാക്കിയെന്ന്​ ജെയ്​റ്റ്​ലി
cancel

ന്യൂഡല്‍ഹി: കേന്ദ്രസർക്കാറി​​െൻറ നോട്ട് നിരോധനം കശ്മീരിലെ തീവ്രവാദികളെ  സമ്മര്‍ദത്തിലാക്കിയെന്ന്​  കേന്ദ്ര ധന-പ്രതിരോധവകുപ്പ്​ മന്ത്രി അരുണ്‍ ജെയ്റ്റ്‌ലി. നോട്ട് നിരോധനം മൂലമുണ്ടായ സാമ്പത്തിക ബുദ്ധിമുട്ടും സംഘടനകൾക്കെത്തുന്ന വിദേശഫണ്ട്​  ദേശീയ അന്വേഷണ ഏജൻസി നിരീക്ഷിക്കുന്നതും  ശക്തമായി പ്രതിരോധിക്കുന്നതും കശ്മീരിലെ നിയമവിരുദ്ധ പ്രവര്‍ത്തനങ്ങളെ വലിയൊരളവില്‍ തടയാന്‍ സഹായിച്ചെന്ന് ജെയ്​റ്റ്​ലി പറഞ്ഞു. ഡൽഹിയിൽ നടന്ന ഇന്ത്യ ടി.വി കോൺ​ക്​ളേവിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. 

ഗുരുതരമായ രണ്ട് പ്രശനങ്ങളാണ് രാജ്യം നേരിടുന്നത്. ഒന്ന് ജമ്മുകശ്മീശ്​ അതിർത്തിയിൽ നടക്കുന്ന തീവ്രവാദ പ്രവർത്തനങ്ങളും മറ്റേത്​ രാജ്യത്തി​​െൻറ മധ്യഭാഗങ്ങളെ ബാധിച്ചിരിക്കുന്ന ഇടതുപക്ഷ ഭീകരതയുമാണ്​. 
കശ്മീര്‍ താഴ് വരയില്‍നിന്ന് ഭീകരരെ തുരത്താനുള്ള നിരന്തരശ്രമത്തിലാണ് സൈന്യം. മുമ്പ് ഭീകരര്‍ക്കെതിരെ ഏറ്റുമുട്ടലുകള്‍ നടക്കുമ്പോള്‍ സൈന്യത്തിനെതിരെ കല്ലെറിയാന്‍ ആയിരക്കണക്കിന് ആളുകള്‍ രംഗത്തെത്തിയിരുന്നു. കല്ലെറിയലുകാരുടെ സംരക്ഷണത്തില്‍ പലപ്പോഴും ഭാകരവാദികള്‍ രക്ഷപ്പെട്ടിട്ടുമുണ്ട്. എന്നാല്‍ അത്​ ക്രമാതീതമായി കുറഞ്ഞിട്ടുണ്ട്​.  തീവ്രവാദികൾക്കെതിരെ പോരാടുന്ന ജമ്മു കശ്​മീർ പൊലീസ്​ സേനയെ പ്രത്യേകം അഭിനന്ദിക്കുകയാണെന്നും ജെയ്​റ്റ്​ലി പറഞ്ഞു. 
സ്വാതന്ത്ര്യത്തിനു ശേഷവും കശ്​മീർ ഇന്ത്യയ​ുടെ ഭാഗമാണെന്ന്​ പാകിസ്​താൻ അംഗീകരിച്ചിട്ടില്ല.  അത്​ അവരുടെ അജണ്ടയാണ്​. പാകിസ്​താൻ യുദ്ധത്തിനുവേണ്ടിയാണ്​ ശ്രമിക്കുന്നത്​. എന്നാൽ യുദ്ധമുണ്ടായാൽ ഇന്ത്യയുടെ കഴിവെന്താണെന്ന്​ 1965 ലെയും 1971ലെയും കാർഗിലിലൂടെയും തെളിയിച്ചതാണെന്നും ജെയ്​റ്റ്​ലി പറഞ്ഞു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:arun jaitleykashmirTerroristsmalayalam newsPressure
News Summary - Terrorists In Kashmir 'Under Great Pressure', Says Arun Jaitley
Next Story