Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

കശ്മീരിൽ സൈനിക വാഹനങ്ങൾക്ക് നേരെ വീണ്ടും വെടിവെപ്പ്; ഒരു ഭീകരനെ സൈന്യം കൊലപ്പെടുത്തി

text_fields
bookmark_border
  • ഒരാഴ്ചക്കിടെ സൈന്യത്തിന് നേരെ നടക്കുന്ന അഞ്ചാമത്തെ ആക്രമണം
  • അക്രമത്തിൽ അഞ്ച് സൈനികർക്ക് പരിക്കേറ്റു
കശ്മീരിൽ സൈനിക വാഹനങ്ങൾക്ക് നേരെ വീണ്ടും വെടിവെപ്പ്; ഒരു ഭീകരനെ സൈന്യം കൊലപ്പെടുത്തി
cancel

ശ്രീനഗർ: ജമ്മു കശ്മീരിൽ സൈന്യത്തിന്റെ വാഹങ്ങൾക്ക് നേരെ വീണ്ടും ഭീകരാക്രമണം. അഖ്‌നൂർ നഗരത്തിലെ ജോഗ്‌വാൻ മേഖലയിൽ നടന്ന വെടിവെപ്പിൽ അഞ്ച് സൈനികർക്ക് പരിക്കേറ്റു. തിരിച്ചടിയിൽ ഒരു ഭീകരനെ സൈന്യം കൊലപ്പെടുത്തു. രണ്ടുപേർക്കായി തിരച്ചിൽ നടക്കുകയാണ്.

തിങ്കളാഴ്ച രാവിലെ 7.30ന് ജോഗ്വാനിലെ ശിവാസ്സൻ ക്ഷേത്രത്തിന് സമീപമുള്ള ബട്ടാൽ പ്രദേശത്ത് വെച്ചാണ് സൈന്യത്തിന്റെ ആംബുലൻസ് ഉൾപ്പെടെയുള്ള വാഹനങ്ങൾക്ക് നേരെ വെടിയുതിർത്തത്. മൂന്ന് ഭീകരർ 15-20 റൗണ്ട് വെടിവച്ചുവെന്നാണ് ലഭിക്കുന്ന വിവരം. എന്നാൽ ആളപായമൊന്നും റിപ്പോർട്ട് ചെയ്തിട്ടില്ല.

കഴിഞ്ഞ വ്യാഴാഴ്ചയാണ് വിനോദസഞ്ചാര കേന്ദ്രമായ ഗുൽമാർഗിൽ സൈനിക വാഹനത്തിന് നേരെ ഭീകരാക്രമണം ഉണ്ടായത്. ആക്രമണത്തിൽ രണ്ടുസൈനികർ ഉൾപ്പെടെ നാലുപേർക്കാണ് ജീവൻ നഷ്ടപ്പെട്ടത്. ഞായറാഴ്ച പുൽവാമയിൽ അതിഥിത്തൊഴിലാളിക്കുനേരെയും ഭീകരാക്രമണമുണ്ടായിരുന്നു.

കഴിഞ്ഞ ഒരാഴ്ചക്കിടെ കശ്മീരിൽ സൈന്യത്തിന് നേരെ നടക്കുന്ന അഞ്ചാമത്തെ ആക്രമണമാണ് അഖ്നൂരിലേത്.

Show Full Article
25% Off
E-Paper First Page
Today
Today's Edition is out

Want the complete newspaper?

Print Replica Crop & Save India & GCC Zoom in and zoom out
News Summary - Terrorists Fire Upon Army Vehicles in J&K's Akhnoor
Next Story