Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

കശ്മീരിൽ സൈനിക വാഹനത്തിനു നേരെ ഭീകരാക്രമണം; രണ്ട് ജവാൻമാർക്ക് പരിക്ക്

text_fields
bookmark_border
കശ്മീരിൽ സൈനിക വാഹനത്തിനു നേരെ ഭീകരാക്രമണം; രണ്ട് ജവാൻമാർക്ക് പരിക്ക്
cancel
camera_alt

പ്രതീകാത്മക ചിത്രം

ശ്രീനഗർ: ജമ്മു കശ്മീരിലെ കഠ്വ ജില്ലയിലെ ബില്ലാവർ മേഖലയിൽ സൈനിക വാഹനത്തിനു നേരെയുണ്ടായ ഭീകരാക്രമണത്തിൽ രണ്ട് ജവാൻമാർക്ക് പരിക്ക്. ഭീകരർ മലമുകളിൽനിന്ന് വെടിയുതിർക്കുകയും ഗ്രനേഡ് എറിയുകയും ചെയ്തതായി അധികൃതർ അറിയിച്ചു. പരിക്കേറ്റ സൈനികരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

ആക്രമണത്തിന്‍റെ പശ്ചാത്തലത്തിൽ മേഖലയിൽ വ്യാപക തിരച്ചിൽ ആരംഭിച്ചിട്ടുണ്ട്. കഴിഞ്ഞ ഏതാനും ആഴ്ചകളായി കശ്മീരിൽ നടന്നുവരുന്ന ഭീകരാക്രമണങ്ങളുടെ തുടർച്ചയായാണ് തിങ്കളാഴ്ചയും ആക്രമണമുണ്ടായത്. ശനിയാഴ്ച കുൽഗാമിലുണ്ടായ ഏറ്റുമുട്ടലിൽ നാല് ഭീകരരെ സൈന്യം വധിക്കുകയും, രണ്ട് സൈനികർ വീരമൃത്യു വരിക്കുകയും ചെയ്തിരുന്നു.

Show Full Article

Don't miss the exclusive news

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

News Summary - Terrorists attack Army vehicle in Kashmir's Kathua, 2 jawans injured
Next Story