Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

ജമ്മു കശ്മീരിൽ വില്ലേജ് ഡിഫൻസ് ഗാർഡുകളെ ഭീകരർ തട്ടിക്കൊണ്ടുപോയി കൊലപ്പെടുത്തി

text_fields
bookmark_border
ജമ്മു കശ്മീരിൽ വില്ലേജ് ഡിഫൻസ് ഗാർഡുകളെ ഭീകരർ തട്ടിക്കൊണ്ടുപോയി കൊലപ്പെടുത്തി
cancel



ജമ്മു-കശ്മീർ: ജമ്മു-കശ്മീരിലെ കിഷ്ത്വാർ ജില്ലയിൽ രണ്ട് വില്ലേജ് ഡിഫൻസ് ഗ്രൂപ്പ് (വി.ഡി.ജി) അംഗങ്ങളെ ഭീകരർ തട്ടിക്കൊണ്ടുപോയി കൊലപ്പെടുത്തി. ജെയ്‌ഷെ മുഹമ്മദ് ആക്രമണത്തിന്റെ ഉത്തരവാദിത്തം ഏറ്റെടുത്തു. ഒഹ്‍ലി കുന്ത്വാര ഗ്രാമത്തിലെ താമസക്കാരായ നസീർ അഹമ്മദ്, കുൽദീപ് കുമാർ എന്നിവരാണ് വ്യാഴാഴ്ച വൈകുന്നേരം കൊല്ലപ്പെട്ടത്. ഇരകളുടെ മൃതദേഹങ്ങളുടെ ചിത്രങ്ങൾ ഭീകരർ പങ്കുവച്ചു.

ഇവരുടെ മൃതദേഹങ്ങൾ ഇനിയും കണ്ടെത്തിയിട്ടില്ല. നസീറും കുൽദീപും തങ്ങളുടെ കന്നുകാലികളെ മേയ്ക്കാൻ കാട്ടിൽ പോയിരുന്ന സമയത്താണ് തട്ടിക്കൊണ്ടു പോയത്. ലഫ്റ്റനൻ്റ് ഗവർണർ മനോജ് സിൻഹ, മുഖ്യമന്ത്രി ഉമർ അബ്ദുല്ല തുടങ്ങിയവർ കൊലപാതകങ്ങളെ അപലപിച്ചു.

Show Full Article
25% Off
E-Paper First Page
Today
Today's Edition is out

Want the complete newspaper?

Print Replica Crop & Save India & GCC Zoom in and zoom out
News Summary - Terrorists abducted and killed village defense guards in Jammu and Kashmir
Next Story