Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range Updated On
date_range കശ്മീരിലെ ബി.ജെ.പി നേതാവിനെ കൊലപ്പെടുത്തിയ ഭീകരനെ ഏറ്റുമുട്ടലിൽ വധിച്ചതായി പൊലീസ്
text_fieldsbookmark_border
representational image
ശ്രീനഗർ: ബി.ജെ.പി നേതാവ് വസീം ബാരിയെയും രണ്ട് കുടുംബാംഗങ്ങളെയും വധിച്ച ഭീകരനെ സുരക്ഷസേന ഏറ്റുമുട്ടലിൽ വധിച്ചതായി പൊലീസ്. ജമ്മു കശ്മീരിലെ ബന്ദിേപാരയിൽ ഞായറാഴ്ചയുണ്ടായ ഏറ്റുമുട്ടലിൽ രണ്ടു ഭീകരരെയാണ് വധിച്ചത്.
ഭീകര സാന്നിധ്യമുണ്ടെന്ന രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തിലാണ് സുരക്ഷസേന വാത്റിന പ്രദേശത്ത് തെരച്ചിൽ നടത്തിയത്. സൈന്യത്തിന് നേരെ ഭീകരർ വെടിവെക്കുകയായിരുന്നുവെന്ന് പൊലീസ് ഉദ്യോഗസ്ഥൻ പറഞ്ഞു. ബാരിയെയും ബന്ധുക്കളെയും കൊലപ്പെടുത്തിയ ഭീകരനെ ഏറ്റുമുട്ടലിൽ വധിച്ചതായി കശ്മീർ സോൺ പൊലീസ് ട്വീറ്റ് ചെയ്തു.
കഴിഞ്ഞ വർഷം ജൂലൈയിലാണ് ബി.ജെ.പി ജില്ല പ്രസിഡന്റായിരുന്ന ബാരി, പിതാവ്, സഹോദരൻ എന്നിവരെ ഭീകരർ കൊലപ്പെടുത്തിയത്.
Next Story

