Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range Updated On
date_range കുപ്‌വാരയിൽ ഭീകരനെ വധിച്ചു; മൂന്നു സൈനികർക്ക് പരിക്ക്
text_fieldsbookmark_border
കശ്മീരിൽ ദോഡ ജില്ലയിലെ ദേശ ഗ്രാമത്തിൽ ഭീകരരുമായി ഏറ്റുമുട്ടൽ നടന്ന സ്ഥലത്തിന് സമീപം കാവൽ നിൽക്കുന്ന സുരക്ഷാ ഉദ്യോഗസ്ഥൻ
ശ്രീനഗർ:വടക്കൻ കശ്മീരിലെ കുപ്‍വാര ജില്ലയിൽ പോലീസും സുരക്ഷാ സേനയും സംയുക്തമായി ഭീകരരുമായി ഏറ്റുമുട്ടി.
സംഭവത്തിൽ ഒരു ഭീകരൻ കൊല്ലപ്പെട്ടു. കുപ്‌വാരയിലെ ത്രേഗാം സെക്ടറിലാണ് ഭീകരരും സുരക്ഷാ സേനയും തമ്മിൽ ഏറ്റുമുട്ടൽ നടക്കുന്നത്.
ഭീകരരുടെ സാന്നിധ്യമുണ്ടെന്ന് വിവരം ലഭിച്ചതിനെ തുടർന്ന് സുരക്ഷ സേനയും പൊലീസും തിരച്ചിൽ നടത്തുകയായിരുന്നു. വെടിവെപ്പിൽ മൂന്ന് സൈനികർക്ക് പരിക്കേറ്റതായും ഔദ്യോഗിക വൃത്തങ്ങൾ അറിയിച്ചു.
ജമ്മു കശ്മീരിലുടനീളം ഭീകരരും സുരക്ഷാ സേനയും തമ്മിൽ അടുത്ത കാലത്തായി ഏറ്റുമുട്ടലുകൾ വർധിച്ചതായി റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story

