Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

നുഴഞ്ഞുകയറ്റ ശ്രമം; ജമ്മു-കശ്മീരിൽ ഭീകരനെ വധിച്ചു

text_fields
bookmark_border
നുഴഞ്ഞുകയറ്റ ശ്രമം; ജമ്മു-കശ്മീരിൽ ഭീകരനെ വധിച്ചു
cancel

ശ്രീനഗർ: ജമ്മു-കശ്മീരിലെ പൂഞ്ച് ജില്ലയിലെ നിയന്ത്രണരേഖയിൽ സൈന്യം നടത്തിയ ഏറ്റുമുട്ടലിൽ ഒരു ഭീകരനെ വധിച്ചു. നുഴഞ്ഞുകയറ്റ ശ്രമം പരാജയപ്പെടുത്തുന്നതിനിടയിലാണ് ഭീകരൻ കൊല്ലപ്പെട്ടത്.

വ്യാഴാഴ്ച പത്തുമണിയോടെ പൂഞ്ച് സെക്ടറിലെ നിയന്ത്രണരേഖയിൽ ചിലർ ഇന്ത്യൻ ഭാഗത്തേക്ക് നുഴഞ്ഞുകയറാൻ ശ്രമിക്കുന്നത് സൈന്യത്തിന്റെ ശ്രദ്ധയിൽപ്പെട്ടതായി പ്രതിരോധ വക്താവ് പറഞ്ഞു. വെടിയുതിർത്ത നുഴഞ്ഞുകയറ്റക്കാർക്കുനേരെ സൈന്യത്തിന്റെ പ്രത്യാക്രമണത്തിലാണ് ഭീകരൻ കൊല്ലപ്പെട്ടത്.

ഇയാളുടെ മൃതദേഹത്തിനടുത്ത് രണ്ട് എ.കെ 47 തോക്കുകൾ, കൈത്തോക്ക്, വെടിക്കോപ്പുകൾ എന്നിവ കണ്ടെടുത്തു. സൈനിക നടപടികൾ തുടരുകയാണെന്നും പ്രദേശത്ത് തിരച്ചിൽ നടക്കുന്നുണ്ടെന്നും വക്താവ് കൂട്ടിച്ചേർത്തു.

Show Full Article

Don't miss the exclusive news

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

News Summary - Terrorist killed in Jammu and Kashmir
Next Story