Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
kashmir encounter
cancel
Homechevron_rightNewschevron_rightIndiachevron_rightജമ്മു കശ്മീരിൽ...

ജമ്മു കശ്മീരിൽ ഏറ്റുമുട്ടലിൽ തീവ്രവാദി കൊല്ലപ്പെട്ടു

text_fields
bookmark_border

ശ്രീനഗർ: ജമ്മു കശ്മീരിലെ ഷോപിയാനിൽ റാവൽപോറ പ്രദേശത്ത് സുരക്ഷാ സേനയുമായുള്ള ഏറ്റുമുട്ടലിൽ തീവ്രവാദി കൊല്ലപ്പെട്ടതായി പൊലീസ് അറിയിച്ചു. ഏറ്റുമുട്ടൽ സ്​ഥലത്തുനിന്ന് എം 4 റൈഫിളും വെടിയുണ്ടകളും കണ്ടെടുത്തു. പൊലീസ്, ആർമി, സി.ആർ.‌പി.‌എഫ് എന്നിവർ ചേർന്നാണ്​ ഓപറേഷൻ നടത്തിയത്​. മരിച്ചയാളെ തിരിച്ചറിഞ്ഞിട്ടില്ല.

സംഭവം നടന്ന പ്രദേശത്തെ വീട്ടിൽ രണ്ട്​ തീവ്രവാദികൾ ഒളിച്ചിരിപ്പുണ്ട്​​​. തീവ്രവാദികളുടെ സാന്നിധ്യത്തെക്കുറിച്ച് പൊലീസിന് സൂചന ലഭിച്ചതിനെ തുടർന്ന്​ ശനിയാഴ്ച വൈകുന്നേരമാണ്​ പരിശോധന ആരംഭിച്ചത്.

അതേസമയം, ​നാട്ടുകാരെ സുരക്ഷിതമായി ഒഴിപ്പിക്കാൻ വേണ്ടി തിരച്ചിൽ നിർത്തിവെക്കേണ്ടി വന്നു. ഇവരെ സുരക്ഷിതമായി പുറത്തെത്തിച്ച ശേഷമാണ്​ ആക്രമണം നടത്തിയതെന്ന്​ പൊലീസ് ഇൻസ്പെക്ടർ ജനറൽ വിജയ് കുമാർ പറഞ്ഞു. മാർച്ച് 11ന്​ അനന്ത്നാഗ് ജില്ലയിൽ സുരക്ഷാ സേനയുമായുള്ള ഏറ്റുമുട്ടലിൽ രണ്ട് ജയ്ഷ് ഇ മുഹമ്മദ് തീവ്രവാദികൾ കൊല്ലപ്പെട്ടിരുന്നു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Jammu and Kashmir
News Summary - Terrorist killed in clashes in Jammu and Kashmir
Next Story