Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range Updated On
date_range ജമ്മുവിൽ ഭീകരൻ പിടിയിൽ; പൂഞ്ചിൽ വീണ്ടും പാക് വെടിവെപ്പ്
text_fieldsbookmark_border
ശ്രീനഗർ: ജമ്മുകശ്മീരിലെ ദലിന ചൗക് മേഖലയിൽ നിന്നും ഭീകരനെ പിടികൂടി. ട്രക്കിൽ നിന്ന് ചെക്പോസ്റ്റിലെ പൊ ലീസിനെതിരെ വെടിയുതിർക്കാൻ ശ്രമിക്കുന്നതിനിടെയാണ് ഇയാളെ സോനാംഗങ്ങൾ പിടികൂടിയത്. ഭീകരനിൽ നിന്ന് എ.കെ 47 റൈഫിളും പിസ്റ്റളും പിടിച്ചെടുത്തു. ഇതെ തുടർന്ന് മേഖലയിൽ സൈന്യം തെരച്ചിൽ ശക്തമാക്കി.
അതേസമയം, വെടിനിർത്തൽ കരാർ ലംഘിച്ച് പാക് സൈന്യം പൂഞ്ചിലെ ഇന്ത്യൻ സൈനിക പോസ്റ്റുകൾക്ക് നേരെ വെടിവെപ്പ് നടത്തി. ഇന്ത്യൻ സൈന്യം പ്രത്യാക്രമണം നടത്തിയതായാണ് റിപ്പോർട്ട്.
കഴിഞ്ഞ ദിവസം രജൗരി, ഖോൻമോഹ് മേഖലയിൽ നിന്നും ഭീകരർ രണ്ടുപേരെ തട്ടികൊണ്ടുപോവുകയും ഒരാളെ ത്രാലിലെ വനമേഖലയിൽ വെച്ച് കൊലപ്പെടുത്തുകയും ചെയ്തിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story
