Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightIndiachevron_rightതടവുകാരന്‍റെ ദേഹത്ത്​...

തടവുകാരന്‍റെ ദേഹത്ത്​ ജയിൽ സൂപ്രണ്ട്​ 'തീവ്രവാദി'എന്ന് 'ചാപ്പകുത്തി'; അന്വേഷണം പ്രഖ്യാപിച്ചു

text_fields
bookmark_border
തടവുകാരന്‍റെ ദേഹത്ത്​ ജയിൽ സൂപ്രണ്ട്​ തീവ്രവാദിഎന്ന് ചാപ്പകുത്തി; അന്വേഷണം പ്രഖ്യാപിച്ചു
cancel

ചണ്ഡീഗഡ്: പഞ്ചാബിലെ ബർണാല ജില്ലയിലെ ജയിലിൽ വിചാരണ തടവുകാരന്‍റെ ദേഹത്ത്​ ജയിൽ സൂപ്രണ്ട്​ 'ആദങ്ക്​വാദി' (​തീവ്രവാദി' എന്ന്​ മുദ്രകുത്തിയെന്ന്​ പരാതി. സംഭവത്തിൽ വിശദ അന്വേഷണത്തിന്​ സർക്കാർ ഉത്തരവിട്ടു. മൻസ ജില്ലയിലെ ​േകാടതിയിൽ എൻ.‌ഡി.‌പി.‌എസ് (നാർക്കോട്ടിക് ഡ്രഗ്‌സ് ആൻഡ് സൈക്കോട്രോപിക് സബ്‌സ്റ്റൻസസ് ആക്‌ട്) പ്രകാരം രജിസ്റ്റർ ചെയ്ത കേസ് പരിഗണിക്കുമ്പോഴാണ് ഇരുപത്തെട്ടുകാരനായ കരംജിത് സിങ് എന്ന തടവുകാരൻ ജയിൽ സൂപ്രണ്ടിന്‍റെ പീഡനത്തെ ​കുറിച്ച്​ പരാതിപ്പെട്ടത്​. മയക്കുമരുന്ന്​ കേസിലും കൊലക്കേസിലും പ്രതിയാണ്​ കരംജിത്​.

ജയിൽ സൂപ്രണ്ട്​ ബൽബിർ സിങ്​ മർദിക്കാറു​െണ്ടന്നും ദേഹത്ത്​ തീവ്രവാദി എന്നു മുദ്രകുത്തിയെന്നുമാണ്​ ഇയാൾ കോടതിയിൽ പരാതിപ്പെട്ടത്​. 'സഹതടവുകാരുടെ അവസ്ഥ ഏറെ ദയനീയമാണ്. എയ്ഡ്സ്, ഹെപ്പറ്റൈറ്റിസ് ബാധിച്ചവരെ പ്രത്യേക വാർഡുകളിൽ പാർപ്പിക്കുന്നില്ല. എന്തെങ്കിലും പ്രശ്നങ്ങൾ ചൂണ്ടിക്കാട്ടിയാൽ ജയിൽ സൂപ്രണ്ട് തന്നെ അടിക്കാറുണ്ട്​'- കരംജിത് പറഞ്ഞു. അതേസമയം, ഈ ആരോപണങ്ങളെല്ലാം ജയിൽ സൂ​പ്രണ്ട്​ ബൽബിർ സിങ്​ നിഷേധിച്ചു. കരംജിത്​ സ്​ഥിരം കുറ്റവാളി​യാണെന്നും ഇതുപോലത്തെ ഇല്ലാക്കഥകൾ പതിവായി പ്രചരിപ്പിക്കാറുണ്ടെന്നുമാണ്​ സൂപ്രണ്ട്​ ആരോപിക്കുന്നത്​.

ലഹരിക്കേസ് മുതൽ കൊലപാതകക്കേസ് വരെ 11 കേസുകളിൽ പ്രതിയാണ് കരംജിത് എന്ന്​ സൂപ്രണ്ട്​ ചൂണ്ടിക്കാട്ടി. പൊലീസുകാരോടുള്ള വെറുപ്പ്​ മൂലമാണ്​ തങ്ങൾക്കെതിരെ അനാവശ്യമായി ആരോപണങ്ങൾ ഉന്നയിക്കുന്നത്​. കരംജിത്​ മുമ്പ്​ പൊലീസ്​ കസ്റ്റഡിയിൽ നിന്ന്​ രക്ഷപ്പെട്ടിട്ടുണ്ടെന്നും അയാളുടെ സെല്ലിൽ നിന്ന്​ മൊബൈൽ ഫോണ്‍ കണ്ടെടുത്തിട്ടുണ്ടെന്നും ജയിൽ സൂപ്രണ്ട് കോടതിയെ അറിയിച്ചു.

അതിനിടെ, സംഭവത്തിൽ വിശദ അന്വേഷണം നടത്തണമെന്ന്​ ജയിൽ എ.ഡി.ജി.പി പി.കെ. സിൻഹയോട്​ പഞ്ചാബ് ഉപമുഖ്യമന്ത്രി സുഖിന്ദർ സിങ് രൺധാവ നിർദേശിച്ചു. ഫിറോസ്പുർ ഡി.ഐ.ജി തജീന്ദർ സിങ് മൗറിനാണ് അന്വേഷണ ചുമതല. തടവുകാരനെ വൈദ്യപരിശോധന നടത്താനും ജയിൽ എ.ഡി.ജി.പിക്ക്​ നിർദേശം നൽകിയിട്ടുണ്ട്​. ജയിലിലെ ഈ കടുത്ത മനുഷ്യാവകാശ ലംഘനത്തിന്​ ഉത്തരവാദി കോൺഗ്രസ്​ സർക്കാർ ആണെന്ന്​ അകാലിദൾ കുറ്റപ്പെടുത്തി. ജയിൽ സൂപ്രണ്ടിനെ സസ്​പെൻഡ്​ ചെയ്യണമെന്ന്​ അകാലിദൾ വക്​താവ്​ മഞ്ചിന്ദർ സിർസ ആവശ്യപ്പെട്ടു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Punjab jailjail torturepunjab news
News Summary - "Terrorist" branded on back, alleges Punjab prisoner
Next Story