കാൽ നൂറ്റാണ്ട്; മരണം 22,417; പ്രത്യേക പദവി എടുത്തുകളഞ്ഞശേഷം ഭീകരാക്രമണങ്ങൾ കുറഞ്ഞുവോ?
text_fieldsഏറ്റുമുട്ടലുകളിലും ഭീകരാക്രമണങ്ങളിലുമായി ജമ്മു-കശ്മീരിൽ കഴിഞ്ഞ 25 വർഷത്തിനിടെ കൊല്ലപ്പെട്ടത് 22,417 പേർ. സൗത്ത് ഏഷ്യ ടെററിസം പോർട്ടലിന്റെ കണക്കാണിത്. 2000 മാർച്ച് ആറു മുതൽ 2025 ഏപ്രിൽ 23 വരെ 12,037 ആക്രമണ സംഭവങ്ങളിലായിട്ടാണ് ഇത്രയും മരണങ്ങൾ റിപ്പോർട്ട് ചെയ്തത്. ഇതിൽ 4980 സിവിലിയന്മാരും 3623 സുരക്ഷാ ഉദ്യോഗസ്ഥരും ഉൾപ്പെടുന്നു. 25 വർഷത്തിനിടെ, 12,392 തീവ്രവാദികളും കൊല്ലപ്പെട്ടു. ഇതല്ലാതെ 422 പേർ കൊല്ലപ്പെട്ടതായും കണക്കുകൾ വ്യക്തമാക്കുന്നു.
2001ൽ ആണ് ഏറ്റവും കുടുതൽ ആക്രമണ സംഭവങ്ങൾ കശ്മീരിൽ അരങ്ങേറിയത്. 2084 സംഭവങ്ങളിലായി 2345 ഭീകരരുൾപ്പെടെ 4011 പേർ ആ വർഷം കൊല്ലപ്പെട്ടു. പിന്നീട് മരണ സംഖ്യ കുറഞ്ഞുവരുകയായിരുന്നു. 2019ൽ കശ്മരീന്റെ പ്രത്യേക പദവി എടുത്തുകളഞ്ഞശേഷം മേഖലയിൽ അക്രമ സംഭവങ്ങൾ കുറഞ്ഞെന്ന വാദം ഈ കണക്കുകൾ അംഗീകരിക്കുന്നില്ല. 2007-13 കാലത്ത് മൊത്തം മരണം ശരാശരി 200ൽ എത്തിയിരുന്നു. ആക്രമണ സംഭവങ്ങളും ഈ കാലത്ത് കുറഞ്ഞു. എന്നാൽ, 14 നുശേഷം ശരാശരി സംഭവങ്ങളുടെമരണങ്ങളും കൂടി.
പ്രത്യേക പദവി എടുത്തുകളഞ്ഞശേഷവും ഇതിൽ കാര്യമായ പുരോഗതിയുണ്ടായിട്ടില്ല. കോവിഡ് കാലത്തുപോലും 250നു മുകളിൽ മരണങ്ങൾ റിപ്പോർട്ട് ചെയ്തിട്ടുണ്ട്. 25 വർഷത്തിനിടെ, ഏറ്റവും കുറഞ്ഞ മരണങ്ങൾ രേഖപ്പെടുത്തിയത് 2012ൽ ആയിരുന്നു -121. 2024ൽ, 61 സംഭവങ്ങൾ മാത്രമാണ് റിപ്പോർട്ട് ചെയ്തതെങ്കിലും 127 മരണങ്ങൾ സംഭവിച്ചു. ഈ വർഷം 12 സംഭവങ്ങളിലായി 27 സിവിലിയന്മാരും എട്ടു സുരക്ഷാ ഉദ്യോഗസ്ഥരും 13 ഭീകരരും കൊല്ലപ്പെട്ടു. ആകെ 49 മരണം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

