അസമിൽ പൊലീസ് ക്യാമ്പിനു നേരെ ഭീകരാക്രമണം; നാലുപേർക്ക് പരിക്ക്
text_fieldsഅസം പൊലീസ് കമാൻഡോ ക്യാമ്പിന് നേരെയുണ്ടായ ആക്രമണം
ദിസ്പുർ: അസമിലെ ടിൻസുകിയ ജില്ലയിൽ അസം പൊലീസ് കമാൻഡോ ക്യാമ്പിന് നേരെയുണ്ടായ ഭീകരാക്രമണത്തിൽ നാല് സുരക്ഷാ ഉദ്യോഗസ്ഥർക്ക് പരിക്കേറ്റു. ജാഗുൻ പ്രദേശത്ത് നടന്ന ആക്രമണത്തിെന്റ ഉത്തരവാദിത്തം ഉൾഫ (ഇൻഡിപെൻഡന്റ്) ഏറ്റെടുത്തു. അസം പൊലീസ് തങ്ങൾക്കെതിരെ നടത്തുന്ന നടപടികൾക്കും കഴിഞ്ഞ വർഷം സൈന്യം തങ്ങളുടെ ക്യാമ്പുകൾക്കു നേരെ നടത്തിയ ഡ്രോൺ ആക്രമണത്തിനും തിരിച്ചടിയായാണ് ‘ഓപറേഷൻ ബുജോനി’ എന്ന പേരിൽ ആക്രമണം നടത്തിയതെന്ന് സംഘടന അറിയിച്ചു.
ഞായറാഴ്ച പുലർച്ച 2.30ഓടെയാണ് ആക്രമണം നടന്നതെന്ന് പൊലീസ് ഉദ്യോഗസ്ഥൻ പറഞ്ഞു. തീവ്രവാദികൾ പ്രയോഗിച്ച ഗ്രനേഡ് ഷെല്ലുകളിൽ അഞ്ചെണ്ണം പൊട്ടിത്തെറിച്ചു. ക്യാമ്പിൽ ഉണ്ടായിരുന്ന സുരക്ഷാസേന ഉടൻ തിരിച്ചടിച്ചതോടെ ചെറിയ തോതിലുള്ള വെടിവെപ്പ് നടന്നു. ഏഴ് അംഗ സംഘമാണ് ആക്രമണം നടത്തിയതെന്നാണ് സംശയം. ആക്രമണത്തിന് ശേഷം ഭീകരർ ഇരുട്ടിന്റെ മറവിൽ അരുണാചൽപ്രദേശ് അതിർത്തി കടന്ന് രക്ഷപ്പെട്ടതായി അധികൃതർ അറിയിച്ചു. ഏപ്രിൽ ഒമ്പതിന് നിയമസഭ തെരഞ്ഞെടുപ്പ് നടക്കാനിരിക്കേയാണ് ആക്രമണമുണ്ടായത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

