Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

തീവ്രവാദ റിക്രൂട്ട്‌മെന്റ് കേസ്: പ്രതിക്ക് അഞ്ചു വർഷം കഠിന തടവ്

text_fields
bookmark_border
തീവ്രവാദ റിക്രൂട്ട്‌മെന്റ് കേസ്: പ്രതിക്ക് അഞ്ചു വർഷം കഠിന തടവ്
cancel

ന്യൂ​ഡ​ൽ​ഹി: ഐ.​എ​സ് ഗൂ​ഢാ​ലോ​ച​ന​യു​ടെ ഭാ​ഗ​മാ​യി യു​വാ​ക്ക​ളെ തീ​വ്ര​വാ​ദ ആ​ശ​യ​ങ്ങ​ളി​ലേ​ക്ക് ആ​ക​ർ​ഷി​ക്കു​ക​യും ഇ​ന്ത്യ​ക്കെ​തി​രെ യു​ദ്ധം ചെ​യ്യാ​ൻ പ്രേ​രി​പ്പി​ക്കു​ക​യും ചെ​യ്ത കേ​സി​ൽ പ്ര​തി​ക്ക് അ​ഞ്ച് വ​ർ​ഷം ക​ഠി​ന ത​ട​വ്. 12,000 രൂ​പ പി​ഴ​യും ചു​മ​ത്തി. തൗ​ഹീ​ദ് ല​ത്തീ​ഫ് സോ​ഫി​യെ​യാ​ണ് ഡ​ൽ​ഹി​യി​ലെ പ്ര​ത്യേ​ക എ​ൻ.​ഐ.​എ കോ​ട​തി ശി​ക്ഷി​ച്ച​ത്. കേ​സി​ൽ കു​റ്റം സ​മ്മ​തി​ച്ച അ​ഞ്ച് പ്ര​തി​ക​ൾ ഇ​തു​വ​രെ ശി​ക്ഷി​ക്ക​പ്പെ​ട്ടി​ട്ടു​ണ്ടെ​ന്നും മ​റ്റ് പ്ര​തി​ക​ൾ​ക്കെ​തി​രാ​യ വി​ചാ​ര​ണ തു​ട​രു​ക​യാ​ണെ​ന്നും എ​ൻ.​ഐ.​എ വ്യ​ക്ത​മാ​ക്കി.

ഇ​ന്ത്യ​യി​ലെ യു​വാ​ക്ക​ളെ തീ​വ്ര​വാ​ദ ആ​ശ​യ​ങ്ങ​ളി​ലേ​ക്ക് ആ​ക​ർ​ഷി​ച്ച് രാ​ജ്യ​ത്തി​നെ​തി​രെ അ​ക്ര​മ​ങ്ങ​ൾ​ക്ക് പ്രേ​രി​പ്പി​ക്കു​ക​യും ഐ.​എ​സി​ലേ​ക്ക് റി​ക്രൂ​ട്ട് ചെ​യ്യു​ക​യും ചെ​യ്യു​ന്ന​തി​നാ​യി ഭീ​ക​ര​സം​ഘ​ട​ന ആ​സൂ​ത്ര​ണം ചെ​യ്ത ഗൂ​ഢാ​ലോ​ച​ന​യു​മാ​യി ബ​ന്ധ​പ്പെ​ട്ട​താ​ണ് കേ​സ്. ‘സൗ​ത് അ​ൽ ഹി​ന്ദ്’ (വോ​യ്സ് ഓ​ഫ് ഹി​ന്ദ്) എ​ന്ന ഇ​ന്ത്യ കേ​ന്ദ്രീ​ക​രി​ച്ചു​ള്ള ഐ.​എ​സ് പ്ര​ചാ​ര​ണ മാ​സി​ക​യു​ടെ ഉ​ള്ള​ട​ക്കം ത​യാ​റാ​ക്ക​ൽ, എ​ഡി​റ്റി​ങ്, പ്ര​സി​ദ്ധീ​ക​ര​ണം, ഓ​ൺ​ലൈ​ൻ വ​ഴി പ്ര​ച​രി​പ്പി​ക്ക​ൽ തു​ട​ങ്ങി​യ പ്ര​വ​ർ​ത്ത​ന​ങ്ങ​ളി​ൽ സൈ​ബ​ർ ശൃം​ഖ​ല​ക​ളും അ​വ​രു​മാ​യി ബ​ന്ധ​പ്പെ​ട്ട​വ​രും പ​ങ്കാ​ളി​ക​ളാ​യി​രു​ന്നു​വെ​ന്ന് അ​ന്വേ​ഷ​ണ​ത്തി​ൽ ക​ണ്ടെ​ത്തി.

Show Full Article
Madhyamam E-Paper Widget · Diary Offer
E-Paper First Page
Today · 24 Sept
Your today's e-paper is ready
Print Replica Crop & Save India & GCC Zoom in & out
Free diary offer with subscription Know more
News Summary - Terror Recruitment Case: Accused Sentenced to Five Years Rigorous Imprisonment
Next Story