പാക് പിന്തുണയോടെ ഇന്ത്യയിൽ ഇനിയും തീവ്രവാദ ആക്രമണമുണ്ടാകുമെന്ന് യു.എസ്
text_fieldsവാഷിങ്ടൺ: പാകിസ്താൻ പിന്തുണയോടെ തീവ്രവാദ സംഘങ്ങൾ ഇന്ത്യക്കുള്ളിൽ കൂടുതൽ ആക്രമണങ്ങൾ നടത്തുമെന്ന് അമേരിക്കൻ ഇൻറലിജൻസ് ബ്യൂറോയുടെ മുന്നറിയിപ്പ്. സുൻജ്വാൻ ആക്രമണം നടന്നതിനു പിറകെയാണ് അമേരിക്കൻ രഹസ്യാന്വേഷണ സംഘം ഡയറക്ടർ ദാൻ കോട്ടിെൻറ പ്രസ്താവന പുറത്തു വന്നിരിക്കുന്നത്.
പാകിസ്താനെതിരെ രൂക്ഷമായ വിമർശനങ്ങളാണ് ദാൻ കോട്ട് ഉന്നയിച്ചിരിക്കുന്നത്. അമേരിക്കൻ താത്പര്യത്തിനു വിരുദ്ധമായി പാകിസ്താൻ ആണവായുധങ്ങൾ വികസിപ്പിക്കുന്നത് തുടരുകയാണ്. തീവ്രവാദ സംഘങ്ങളുമായുള്ള ബന്ധവും അവസാനിപ്പിക്കുന്നില്ല. തീവ്രവാദ വിരുദ്ധ പ്രവർത്തനങ്ങളെ നിയന്ത്രിക്കുകയും ചൈനയുമായി കൂടുതൽ അടുക്കുകയും ചെയ്യുന്നുവെന്നും കോട്ട് കുറ്റപ്പെടുത്തി.
ഇസ്ലാമാബാദിെൻറ പിന്തുണയോടെ പാകിസ്താനിൽ സുരക്ഷിത താവളമൊരുക്കി തീവ്രവാദികൾ ഇന്ത്യയിലും അഫ്ഗാനിസ്താനിലും ആക്രമണങ്ങൾ തുടരുെമന്നും അദ്ദേഹം മുന്നറിയിപ്പ് നൽകി.
Don't miss the exclusive news
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
