Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range Updated On
date_range പാകിസ്താനിൽനിന്ന് ഹവാല പണം കടത്തിയ കേസ്; യാസിൻ മാലിക് അടക്കം ഏഴുപേർക്ക് വിചാരണ
text_fieldsbookmark_border
ന്യൂഡൽഹി: ഹവാല മാർഗ്ഗങ്ങളിലൂടെ പാകിസ്താനിൽ നിന്ന് വൻതുക കൈപ്പറ്റിയെന്ന കള്ളപ്പണം വെളുപ്പിക്കൽ കേസിൽ തടവിൽ കഴിയുന്ന യാസിൻ മാലിക്, ബാരമുല്ല എം.പി ഷെയ്ഖ് അബ്ദുൾ റഷീദ്, ആലിയാസ് എൻജിനീർ റഷീദ് എന്നിവരടക്കം ഏഴ് പേർക്കെതിരെ വിചാരണ നടത്താൻ ഡൽഹി കോടതി ഉത്തരവിട്ടു.
പ്രതികൾക്ക് കുറ്റകൃത്യത്തിൽ പങ്കുണ്ടെന്ന് സംശയിക്കാൻ തക്ക തെളിവുകളും രേഖകളും ഉണ്ടെന്ന് വ്യക്തമാക്കിയാണ് സ്പെഷ്യൽ ജഡ്ജ് പ്രശാന്ത് ശർമ്മ, കള്ളപ്പണം തടയൽ നിയമപ്രകാരം (പി.എം.എൽ.എ) ഇവർക്കെതിരെ കുറ്റം ചുമത്താനും വിചാരണ ആരംഭിക്കാനും നിർദ്ദേശിച്ചത്.
വിവിധ നിയമവിരുദ്ധ മാർഗ്ഗങ്ങളിലൂടെ കൈമാറിയും ഒളിപ്പിച്ചും കൈവശം വച്ചും ഉപയോഗിച്ചതുമായി 8.94 കോടി രൂപയുടെ കള്ളപ്പണം കേസുമായി ബന്ധപ്പെട്ട് പ്രതികൾ ഉണ്ടാക്കിയെടുത്തിട്ടുണ്ടെന്ന് എൻഫോഴ്സ്‌മെന്റ് ഡയറക്ടറേറ്റ് (ഇ.ഡി) ആരോപിക്കുന്നു.
Next Story

