കശ്മീരിൽ ജയ്ശ് ഭീകരനെ വധിച്ചു
text_fieldsശ്രീനഗർ: കശ്മീരിലെ കുപ്വാര ജില്ലയിൽ ജയ്െശ മുഹമ്മദ് ഭീകരനെ സൈന്യം വധിച്ചു. ബുധനാഴ്ച രാത്രി മുഴുവൻ നടന് ന ഏറ്റുമുട്ടലിലാണ് പാകിസ്താനിയായ ഭീകരനെ കൊലപ്പെടുത്തിയത്. ഭീകരർ ഒളിച്ചിരിക്കുന്നുണ്ടെന്ന വിവരത്തെ തുടർന്ന് ബദർപയീൻ ഹന്ദ്വാരയിൽ എത്തിയ സൈന്യത്തിനുനേരെ ഭീകരർ വെടിയുതിർക്കുകയും ഗ്രനേഡുകൾ എറിയുകയുംചെയ്തു. സൈന്യത്തിെൻറ തിരിച്ചടിയിലാണ് ഭീകരൻ കൊല്ലപ്പെട്ടത്.
ഏറ്റുമുട്ടൽ നടന്ന സ്ഥലത്തുനിന്ന് തോക്കുകളും വെടിയുണ്ടകളും കണ്ടെടുത്തു. കൊല്ലപ്പെട്ടയാൾ അൻവർ എന്ന രഹസ്യപേരിലാണ് അറിയപ്പെട്ടിരുന്നതെന്നും നിരവധി ഭീകരാക്രമണ കേസുകളിൽ ഇയാൾ പ്രതിയാണെന്നും പൊലീസ് വക്താവ് പറഞ്ഞു. ഫെബ്രുവരി 14ന് പുൽവാമയിൽ ചാവേറാക്രമണത്തിൽ 40 സി.ആർ.പി.എഫ് ജവാന്മാർ കൊല്ലപ്പെട്ടേശഷം കശ്മീരിൽ സൈന്യം 12 ഭീകരരെ ഏറ്റുമുട്ടലിൽ വധിച്ചിട്ടുണ്ട്.
Don't miss the exclusive news
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
