തിരുപ്പൂരിൽ വൻ തീപിടിത്തം; അമ്പതോളം കടകൾ കത്തിനശിച്ചു
text_fieldsചെന്നൈ: തിരുപ്പൂരിലെ കാദർപേട്ടിലെ ബനിയൻ ബസാറിലുണ്ടായ തീപിടിത്തത്തിൽ 50 ലധികം കടകൾ പൂർണമായും കത്തിനശിച്ചു. ആളപായമില്ല. ഇന്നലെ രാത്രി ഒരു കടയിൽ പെട്ടെന്ന് തീ പിടിച്ച് സമീപത്തെ കടകളിലേക്ക് പടരുകയായിരുന്നു.
ഉടൻ തന്നെ ഫയർഫോഴ്‌സിനെ വിവരമറിയിച്ചു. പ്രദേശത്ത് വാഹനഗതാഗതം നിരോധിച്ചാണ് തീയണക്കൽ വേഗത്തിലാക്കിയത്. കച്ചവടക്കാരും അഗ്നിശമനസേന ഉദ്യോഗസ്ഥരും ചേർന്നാണ് തീയണച്ചത്.
വൈദ്യുതി ചോർച്ചയാണ് അപകടത്തിന് കാരണമായതെന്നാണ് പ്രാഥമിക വിവരം. കടകളെല്ലാം അടഞ്ഞുകിടന്നതിനാൽ സംഭവ സമയത്ത് സ്ഥലത്ത് തൊഴിലാളികളുണ്ടായിരുന്നില്ല. 50ലേറെ കടകൾ കത്തിനശിച്ചതോടെ കോടിക്കണക്കിന് രൂപയുടെ നഷ്ടമാണുണ്ടായത്. തിരുപ്പൂർ സൗത്ത് മണ്ഡലം നിയമസഭാംഗം കെ.സെൽവരാജ് സ്ഥലത്തെത്തി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

