ശ്രീനഗർ: മേയാൻ വിട്ട കാലികൾ വിള തിന്നത് തടഞ്ഞതിന് ഗോരക്ഷ ഗുണ്ടകളുടെ ആക്രമണം. ശ്രീനഗറിലെ ഉൾനാടൻ ഗ്രാമമായ ഗാരി ഗബ്ബാറിലാണ് സംഭവം. പുൽത്തകിടിയിൽ മേയുന്നതിനിടെ കാലികൾ 48കാരനായ മുഹമ്മദ് അസഗറിെൻറ കൃഷിയിടത്തിലേക്ക് കടന്നിരുന്നു.
ഇത് തടഞ്ഞ് കാലികളെ തിരിച്ചുവിട്ടതിന് അസ്ഗറിനെ ഖാപ് പഞ്ചായത്തിലേക്ക് വിളിച്ചുവരുത്തി 20 അംഗ സംഘം ക്രൂരമായി മർദിക്കുകയായിരുന്നു. ഒരു പൊലീസുകാരൻ നോക്കിനിൽക്കെയായിരുന്നു ആക്രമണം. വളഞ്ഞിട്ട് മർദിക്കുന്നതിെൻറ വിഡിയോയും പുറത്തുവന്നിട്ടുണ്ട്.
'രാജ്യ ദ്രോഹികളെ വെടിവെച്ചുകൊല്ലൂ' എന്ന മുദ്രാവാക്യവുമായായിരുന്നു ആക്രമണം. 60ഓളം പേർ പങ്കാളികളായെന്ന് അസ്ഗറിെൻറ സഹോദരൻ പറയുന്നു.