Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightIndiachevron_rightപ്രതിഷേധങ്ങൾക്കിടെ...

പ്രതിഷേധങ്ങൾക്കിടെ 10​​ പാക്​ ഹിന്ദുക്കൾക്ക്​ പൗരത്വം

text_fields
bookmark_border
പ്രതിഷേധങ്ങൾക്കിടെ 10​​ പാക്​ ഹിന്ദുക്കൾക്ക്​ പൗരത്വം
cancel

ഗാന്ധിനഗർ: രാജ്യത്താകമാനം കടുത്ത പ്രതിഷേധങ്ങൾ ഉയരുന്നതിനിടെ ഗുജറാത്തിൽ 10​​ പാക്​ പൗരന്മാർക്ക്​ സർക്കാർ ഇന ്ത്യൻ പൗരത്വം നൽകി. സംസ്​ഥാനത്തെ മോർബി ജില്ലയിലെ വാവ്​ദി ഗ്രാമത്തിലെ മൂന്നു​േപർക്കും കച്ചിലെ ഏഴുപേർക്കുമാണ്​ പൗരത്വം ലഭിച്ചത്​. മോർബി ജില്ലയിൽ 12 വർഷം മുമ്പ്​ അഭയംതേടി പാകിസ്​താനിൽനിന്നെത്തിയ ഹർസിംഹ്​ സോധ, സരൂപ്​​സിംഹ്​ സോധ, പർബത്​സിംഹ്​ സോധ എന്നിവർക്കാണ്​ രാജ്​കോട്ട്​ രാജ്യസഭ എം.പി മോഹൻ കുന്ദാരിയ രേഖകൾ കൈമാറി പൗരത്വം നൽകിയത്​.

മോർബി ജില്ലയിൽ ഇതുപോലെ ആയിരക്കണക്കിന്​ പാക്​ അഭയാർഥികളുണ്ടെന്നും ഇവർക്ക്​ അനുകൂലമായി നിയമം ഭേദഗതി ചെയ്​ത മോദി സർക്കാറിനോട്​ നന്ദി പറയുന്നുവെന്നും രേഖകൾ കൈമാറി മോഹൻ കുന്ദാരിയ പറഞ്ഞു.
സന്തോഷകരമായ ദിവസമാണിന്ന്​​. 2017ൽ ഇന്ത്യയിലെത്തിയെങ്കിലും ഇ​േപ്പാഴാണ്​ ഇവിടത്തെ പൗരന്മാരായത്​. ഇതിൽ കേന്ദ്ര സർക്കാറിനോടും പ്രത്യേകിച്ച്​ പ്രധാനമന്ത്രി നരേന്ദ്ര മോദിയോടും അഭ്യന്തരമന്ത്രി അമിത്​ ഷായോടും​ നന്ദിയുണ്ടെന്നും പൗരത്വം ലഭിച്ച ഹർസിംഹ്​ സോധ പ്രതികരിച്ചു. അയൽരാജ്യങ്ങളിൽനിന്ന്​ ഇന്ത്യയി​ൽ എത്തുന്ന ഹിന്ദുക്കൾക്ക്​ നിയമം വലിയൊരു ആശ്വാസമാണെന്നും അദ്ദേഹം പറഞ്ഞു.

പാകിസ്​താനിൽനിന്ന്​ നേരത്തേ കച്ചിൽ അഭയം തേടിയെത്തിയ ഏഴുപേർക്ക്​ കേന്ദ്ര മന്ത്രി മൻസുഖ്​ മാണ്ഡവ്യയാണ്​ പൗരത്വ രേഖകൾ കൈമാറിയത്​. ഇത്​ മോദി സർക്കാറി​​​െൻറ കാലത്തെ ചരിത്ര നിമിഷമാണെന്ന്​ അദ്ദേഹം പറഞ്ഞു.
അതേസമയം, കഴിഞ്ഞയാഴ്​ച തന്നെ സന്ദർശിച്ച 30ഓളം അഫ്​ഗാൻ അഭയാർഥികൾക്ക്​ പൗരത്വം നൽകുമെന്ന്​ ഉറപ്പുനൽകിയതായി ബി.ജെ.പി വർക്കിങ്​​ പ്രസിഡൻറ്​ ജെ.പി. നദ്ദ പറഞ്ഞു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:india newsCitizenship Amendment ActPak Hindus
News Summary - Ten Pak Hindus cleared Indian citizenship - World news
Next Story