10 കർഷക സംഘടനകൾ അഭിപ്രായം അറിയിച്ചെന്ന് സുപ്രീംകോടതി സമിതി
text_fieldsന്യൂഡൽഹി: സമരം ചെയ്യുന്ന നാനൂറോളം കർഷക യൂനിയനുകൾ തള്ളിപ്പറഞ്ഞ സുപ്രീംകോടതി സമിതി കർഷകരുമായി നടത്തിയ ആദ്യ വിർച്വൽ സിറ്റിങ്ങിൽ 10 കർഷക സംഘടനകൾ അഭിപ്രായങ്ങൾ അറിയിച്ചുവെന്ന് മൂന്നംഗ സമിതി വാർത്താ ഏജൻസിയെ അറിയിച്ചു. വിഡിയോ കോൺഫറൻസിലൂടെ ആശയവിനിമയം നടത്തിയ മൂന്നംഗ സമിതി കേന്ദ്രസർക്കാറിെൻറ വിവാദ നിയമങ്ങളെ കുറിച്ചുള്ള കാഴ്ചപ്പാട് അറിയിക്കാൻ ആവശ്യപ്പെട്ടുവെന്നും ചർച്ചയിൽ പങ്കെടുത്ത 10 സംഘടനകൾ തങ്ങളുടെ അഭിപ്രായങ്ങളും നിർദേശങ്ങളും സമർപ്പിച്ചുവെന്നും സമിതി തുടർന്നു.
കേരളം, കർണാടക, മധ്യപ്രദേശ്, മഹാരാഷ്ട്ര, ഒഡിഷ, തെലങ്കാന, തമിഴ്നാട്, ഉത്തർപ്രേദശ് എന്നീ സംസ്ഥാനങ്ങളിലുള്ള കർഷകരാണ് മൂന്ന് കർഷക നിയമങ്ങളെ കുറിച്ചുള്ള അഭിപ്രായങ്ങൾ വിഡിയോ കോൺഫറൻസിലൂടെ അറിയിച്ചതെന്നും അവർ പറഞ്ഞു.

