ഉത്തർപ്രദേശിൽ ക്ഷേത്ര പൂജാരിക്ക് നേരെ വെടിവെപ്പ്
text_fieldsലഖ്നോ: ഉത്തർപ്രദേശിൽ സ്ഥലതർക്കത്തിെൻറ പേരിൽ ക്ഷേത്ര പൂജാരിക്ക് നേരെ വെടിവെപ്പ്. ഗോണ്ട ജില്ലയിലാണ് സംഭവമുണ്ടായത്. റാം ജാനകി ക്ഷേത്രത്തിലെ പൂജാരിയായ സാമ്രാത് ദാസിന് നേരെയാണ് വെടിയുതിർത്തത്. ശനിയാഴ്ച രാത്രിയായിരുന്നു അജ്ഞാതരെത്തി അദ്ദേഹത്തിന് നേതെ വെടിയുതിർത്തത്.
ഉടൻ തന്നെ സമീപത്തെ ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും അവർ ലഖ്നോവിലെ വിദഗ്ധ ചികിൽസക്കായി കൊണ്ടു പോകാൻ നിർദേശിച്ചു. ഇയാളുടെ നില ഗുരുതരമാണെന്ന് ഡോക്ടർമാർ അറിയിച്ചു. പൊലീസ് അന്വേഷണം ആരംഭിച്ചു.
കഴിഞ്ഞ വർഷവും ഇതേ ക്ഷേത്രത്തിൽ സമാന സംഭവമുണ്ടായിരുന്നു. പൂജാരിയായിരുന്ന മഹന്ത് സീതാറാം ദാസിന് നേരെയാണ അന്ന് വെടിയുതിർത്തത്. അതിെൻറ കേസന്വേഷണം ഇപ്പോഴും പൂർത്തിയായിട്ടില്ല. നേരത്തെ രാജസ്ഥാനിലെ കലൗരിയിൽ ക്ഷേത്ര പൂജാരിക്ക് നേരെ നടന്ന ആക്രമണം വലിയ ചർച്ചകൾക്ക് വഴിവെച്ചിരുന്നു.

