അഞ്ചേക്കറിൽ മോദിക്കായി മീറത്തിൽ ക്ഷേത്രം
text_fieldsമീറത്ത്: മീറത്തിൽ മോദിക്കായി ക്ഷേത്രം നിർമിക്കുന്നു. ഇറിഗേഷൻ വകുപ്പിൽ നിന്ന് വിരമിച്ച ജെ.പി സിങ്ങിെൻറ നേതൃത്വത്തിലാണ് നിർമാണം നടത്തുന്നത്.
അഞ്ചേക്കറിലായിരിക്കും ക്ഷേത്രത്തിെൻറ നിർമാണം നടത്തുക. 100 അടി ഉയരത്തിൽ മോദിയുടെ പ്രതിമയും ക്ഷേത്രത്തിലുണ്ടാകും. മോദിയുടെ ഇന്ത്യയോടുള്ള സ്നേഹത്തിൽ താൻ ആകൃഷ്ടനായെന്നും അതിനാലാണ് അദ്ദേഹത്തിന് ക്ഷേത്രം നിർമിക്കാൻ തീരുമാനിച്ചതെന്നും സിങ്ങ് പറഞ്ഞു.
മീറത്ത്-കർനാൽ ദേശീയപാതക്ക് സമീപമായിരിക്കും ക്ഷേത്രം നിർമിക്കുക. രണ്ട് വർഷം കൊണ്ട് നിർമാണം പൂർത്തിയാക്കും. ക്ഷേത്രത്തിെൻറ ഭൂമിപുജ ഒക്ടോബർ 23ന് നടത്തുമെന്നും സിങ്ങ് അറിയിച്ചു. 10 കോടിയായിരിക്കും നിർമാണ ചെലവ്. ഇത് സംഭാവനകളിലൂടെ കണ്ടെത്തുമെന്നും അദ്ദേഹം വ്യക്തമാക്കി.
Don't miss the exclusive news
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
