Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

തമിഴ്നാട്ടിലും ക്ഷേത്രഫണ്ട് തട്ടിപ്പ്; എട്ട് പേർക്ക് സസ്പെന്‍ഷന്‍, നാല് പേർ അറസ്റ്റിൽ

text_fields
bookmark_border
അരുൾമിഗു കോനിയമ്മന്‍ ക്ഷേത്രത്തിലാണ് തട്ടിപ്പ്
തമിഴ്നാട്ടിലും ക്ഷേത്രഫണ്ട് തട്ടിപ്പ്; എട്ട് പേർക്ക് സസ്പെന്‍ഷന്‍, നാല് പേർ അറസ്റ്റിൽ
cancel

കോയമ്പത്തൂർ: അയോധ‍്യ രാമക്ഷേത്രത്തിന് പിന്നാലെ തമിഴ്നാട്ടിലും ക്ഷേത്ര ഫണ്ട് കൊള്ള. കോയമ്പത്തൂർ അരുൾമിഗു കോനിയമ്മന്‍ ക്ഷേത്രത്തിലാണ് കൊള്ള നടന്നതായി ആരോപിക്കുന്നത്. സംഭവത്തിൽ ക്ഷേത്രകമ്മിറ്റിയിലെ എട്ട് അംഗങ്ങളെയും ജീവനക്കാരെും സസ്പന്‍ഡ് ചെയ്തു. ഹിന്ദു റിലീജിയൺ ചാരിറ്റബിൾ എന്‍ഡോവ്മെന്‍റ്(എച്ച്.ആർ.&സി.ഇ) ജോയിന്‍റ് കമീഷണർ ആണ് സസ്പെന്‍ഡ് ചെയ്ത് ഉത്തരവിറക്കിയത്.

ക്ഷേത്രത്തിലെ ഭണ്ഡാരത്തിലെ പണം എണ്ണൽ ജൂലൈ 15ന് നിശ്ചയിച്ചിരുന്നു. ഇതിനു പിന്നാലെയാണ് പണം കൈകാര്യം ചെയ്തതിൽ വീഴ്ച സംഭവിച്ചുവെന്ന ആരോപണങ്ങൾ പുറത്തുവന്നത്. ക്രമക്കേടുകൾ ശ്രദ്ധയിൽപ്പെട്ടതോടെ സംഭവത്തിൽ അന്വേഷണം നടത്താനും ഉത്തരവാദികളായവരെ കണ്ടെത്താനും എച്ച്.ആർ.&സി.ഇ ഉത്തരവിട്ടു. ടിക്കറ്റ് കലക്ടർ എ. ബാലസുബ്രഹ്മണ്യൻ (52), ഓഫിസ് അസിസ്റ്റന്റ് വി. ശരവണൻ (34), ശുചീകരണ ജീവനക്കാരൻ പി. പ്രദീപ് കുമാർ (31), ക്ഷേത്ര പൂജാരി എസ്. കൃഷ്ണരാജ് (56) എന്നിവരാണ് മോഷണക്കുറ്റത്തിന് അറസ്റ്റിലാ‍യത്. 31,000 രൂപ പ്രതികൾ വീതിച്ചെടുത്തെന്നാണ് കണ്ടെത്തൽ.

രാജ്യത്തെ വിവിധ ക്ഷേത്രങ്ങളിലെ ഫണ്ട് തിരിമറിയുമായി ബന്ധപ്പെട്ട് ഉയർന്ന വിവാദ കേസുകളുടെ പരമ്പരയിലെ ഏറ്റവും പുതിയ സംഭവമാണ് തമിഴ്നാട്ടിലെ അരുള്മിഗു കോനിയമ്മൻ ക്ഷേത്രത്തിലേത്. അയോധ്യയിലെ ശ്രീരാമ ജന്മഭൂമി ക്ഷേത്രത്തിലെ കാണിക്കപ്പണം മോഷ്ടിച്ചെന്ന ആരോപണത്തിൽ പ്രത്യേക സംഘം (എസ്.ഐ.ടി) അന്വേഷണം നടത്തിവരികയാണ്.

Show Full Article

Don't miss the exclusive news

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

News Summary - Temple fund scam in Tamil Nadu: Eight persons suspended, four arrested
Next Story