Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightIndiachevron_rightപുരുഷന്മാർക്ക്...

പുരുഷന്മാർക്ക് മാത്രമായി ക്ഷേ​ത്രോത്സവം; 105 ആടുകളെ അറുത്ത് സൗഹൃദ സൗദ്യയും, ഭക്ഷണത്തിനായി നീണ്ട ക്യൂ

text_fields
bookmark_border
പുരുഷന്മാർക്ക് മാത്രമായി ക്ഷേ​ത്രോത്സവം; 105 ആടുകളെ അറുത്ത് സൗഹൃദ സൗദ്യയും, ഭക്ഷണത്തിനായി നീണ്ട ക്യൂ
cancel
Listen to this Article

കുമളി: സംസ്ഥാന അതിർത്തിയിലെ തേനി ജില്ലയിൽ ആണ്ടിപ്പെട്ടി അണ്ണൈകരപ്പടി ഗ്രാമത്തിൽ വ്യത്യസ്തത നിറഞ്ഞ ഉത്സവം. ചടയാണ്ടി ക്ഷേത്രത്തിൽ വർഷത്തിൽ ഒരുദിവസം നടക്കുന്ന ഉത്സവത്തിൽ പുരുഷന്മാർ മാത്രമാണ്​ പങ്കെടുക്കുന്നത്​.

ക്ഷേത്രാചാരത്തിന്‍റെ ഭാഗമായി വിവിധ ഗ്രാമങ്ങളിൽനിന്ന്​ വളർത്തുമൃഗങ്ങളെ ക്ഷേത്രത്തിലെത്തിച്ച് അറക്കുന്നതും പതിവാണ്. കഴിഞ്ഞ ദിവസം ക്ഷേത്രോത്സവത്തിന്‍റെ ഭാഗമായി 105 ആടുകളെ അറുത്ത് ഒരു വിരുന്നും ഒരുക്കിയിരുന്നു.

ഈ ആടുകളുടെ മാംസം ഉപയോഗിച്ച് തയാറാക്കിയ ഭക്ഷണം കഴിക്കാൻ രാത്രി മുതൽ നേരംപുലരുംവരെ ക്ഷേത്ര പരിസരത്ത് വലിയ തിരക്കായിരുന്നു. ക്ഷേത്രത്തിനു സമീപത്തെ തുറസ്സായ സ്ഥലത്ത് ഇലയിട്ടാണ് നൂറുകണക്കിന് ഭക്തർക്കും നാട്ടുകാർക്കും ഭക്ഷണം വിളമ്പിയത്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Tamilnaduthenitemple festival
News Summary - Temple festival for men only in Theni
Next Story